കുടുംബവഴക്ക്; രണ്ടുപേർക്ക് വെട്ടേറ്റു.
ഗുരുവായൂർ: കുടുംബവഴക്കിനെ തുടർന്നുണ്ടായ ആക്രമണത്തിൽ രണ്ടുപേർക്ക് വെട്ടേറ്റു. ഗുരുവായൂർ കാരക്കാട് വെൻപറമ്പിൽ വീട്ടിൽ ബാല സുബ്രഹ്മണ്യൻ (34), ഗുരുവായൂരപ്പൻ (36) എന്നിവർക്കാണ് പരിക്കേറ്റത്.ഇവരുടെ മാതൃ സഹോദരൻ കൃഷ്ണ മൂർത്തിയാണ് ഇരുവരെയും വെട്ടിയതെന്ന് പോലീസ് പറഞ്ഞു.

എല്ലാവരും ഒരുമിച്ചാണ് താമസിക്കുന്നത്. ഗുരുവായൂരിലെ ഹോട്ടൽ തൊഴലാളിയായ കൃഷ്ണ മൂർത്തി മദ്യപിച്ചെത്തി വഴക്കുണ്ടാക്കുന്നത് പതിവാണെന്ന് പറയുന്നു. ഇന്ന് രാത്രി 8.45 മണിയോ ടെയായിരുന്നു സംഭവം.പരിക്കേറ്റവരെ ഗുരുവായൂർ ആക്ട്സ് ആംബുലൻസ് പ്രവർത്തകർ ആദ്യം മുതുവട്ടൂർ രാജ ആശുപത്രിയിലും പിന്നീട് തൃശൂർ അമല ആശുപത്രിയിലും പ്രവേശിപ്പിച്ചു.