ഐ.എം.എ ഡോ.എം. ഗോവിന്ദന്റെ സ്മരണക്കായി ബുധനാഴ്ച ദിവസങ്ങളിലെ സൗജന്യ ക്ലിനിക് പ്രവര്‍ത്തനമാരംഭിച്ചു.
വളാഞ്ചേരി: ഡോ. എം. ഗോവിന്ദന്റെ സ്മരണക്കായി ബുധനാഴ്ച ദിവസങ്ങളിലെ സൗജന്യ ക്ലിനിക് പ്രവര്‍ത്തനമാരംഭിച്ചു. ഐ.എം.എ മുന്‍ പ്രസിഡന്റ് ഡോ. വി.യു.സീതി ക്ലിനിക്ക് ഉദ്ഘാടനം ചെയ്തു.വളാഞ്ചേരി ഐ.എം.എ,ചെഗുവേര കള്‍ച്ചറല്‍ ഫോറത്തിന്റെ നേതൃത്വത്തിലാണ് ക്ലിനിക് ഒരു വര്‍ഷത്തിന് ശേഷം പ്രവര്‍ത്തനമാരംഭിച്ചത്. ഐ.എം.എ മുന്‍ പ്രസിഡന്റ് ഡോ. വി.യു. സീതി ചടങ്ങ് ഉദ്ഘാടനം ചെയ്തു.മുന്‍സിപ്പാലിറ്റി ചെയര്‍മാന്‍ അഷറഫ് അമ്പലത്തിങ്ങല്‍ മുഖ്യാഥിതിയായിരുന്നു.
ഐ.എം.എ പ്രസിഡന്റ് ഡോ. എന്‍ മുഹമ്മദലി അധ്യക്ഷനായി. ഡോ. മുഹമ്മദ് റിയാസ് സ്വാഗതം പറഞ്ഞു. പ്രഭാകരന്‍ ചെഗുവേര, മാനവേന്ദ്രനാഥ്, ഇബ്രാഹിംകുട്ടി ഡോക്ടര്‍, ഡോ. ബൈജു എന്നിവര്‍ ആശംസ പ്രസംഗം നടത്തി.ഗോവിന്ദന്‍ ഡോക്ടറുടെ ഭാര്യ വസന്ത ഗോവിന്ദന്‍ ക്ലിനിക്കിന്റെ ഔപചാരിക ഉദ്ഘാടനം നിര്‍വഹിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് ഗോവിന്ദന്‍ ഡോക്ടറുടെ സേവനം സ്വീകരിച്ചിരുന്ന അമ്പതോളം പേര്‍ പങ്കെടുത്തു. മരുന്നുകളും സൗജന്യമായി ഉദ്ഘാടന ദിനത്തില്‍ വിതരണം ചെയ്തു.