സൗദിയില്‍ വന്‍ മദ്യശേഖരവുമായി അഞ്ച് പ്രവാസികള്‍ അറസ്റ്റിൽ
റിയാദ്: സൗദി അറേബ്യയില്‍ വന്‍ മദ്യശേഖരവുമായി അഞ്ച് പ്രവാസികള്‍ അറസ്റ്റിലായി. ജിദ്ദയില്‍ നിന്നാണ് നാല് ഇന്ത്യക്കാരും ഒരു എത്യോപ്യക്കാരനും അടങ്ങുന്ന സംഘത്തെ സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ് ചെയ്‍തത്. മുപ്പതിനും അമ്പതിനും ഇടയില്‍ പ്രായമുള്ളവരാണ് പിടിയിലായവരെല്ലാം.

വിവിധ ഇനങ്ങളില്‍പെട്ട നൂറുകണക്കിന് കുപ്പി മദ്യം ഇവരില്‍ നിന്ന് പിടിച്ചെടുത്തു. പിടിച്ചെടുത്ത സാധനങ്ങളും അറസ്റ്റിലായ പ്രതികളെയും തുടര്‍ നടപടികള്‍ക്കായി പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ടെന്ന് അഭ്യന്തര മന്ത്രാലയം അറിയിച്ചു. പിടിച്ചെടുത്ത സാധനങ്ങളുടെ വീഡിയോ ദൃശ്യങ്ങളും അധികൃതര്‍ പിടിച്ചെടുത്തു