കോവിഡ് 19: മലപ്പുറം ജില്ലയില്‍ 2,052 പേര്‍ക്ക് വൈറസ് ബാധടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 17.27 ശതമാനം; 2,801 പേര്‍ക്ക് രോഗമുക്തി
നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 1,976 പേര്‍ആരോഗ്യ പ്രവര്‍ത്തകര്‍ 0ഉറവിടമറിയാതെ 45 പേര്‍ക്ക്രോഗബാധിതരായി ചികിത്സയില്‍ 29,423 പേര്
ആകെ നിരീക്ഷണത്തിലുള്ളത് 71,523 പേര്‍മലപ്പുറം ജില്ലയില്‍ തിങ്കളാഴ്ച (2021 ഓഗസ്റ്റ് ഒമ്പത്) 2,052 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 17.27 ശതമാനമാണ് ജില്ലയില്‍ കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് രേഖപ്പെടുത്തിയത്. 2,801 പേര് കോവിഡ് ബാധക്കുശേഷം തിങ്കളാഴ്ച രോഗമുക്തരായി. ഇതോടെ വിദഗ്ധ പരിചരണത്തിനു ശേഷം ജില്ലയില്‍ കോവിഡ് വിമുക്തരായി സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിയവരുടെ എണ്ണം 4,03,120 പേരായി.രോഗബാധ സ്ഥിരീകരിച്ചവരില്‍ 1,976 പേര് രോഗികളുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധിതരായവരാണ്. 45 പേര്‍ക്ക് വൈറസ്ബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയ അഞ്ച് പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ജില്ലയില്‍ തിരിച്ചെത്തിയ 26 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 71,523 പേര് ജില്ലയില്‍ ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നു.
29,423 പേരാണ് ജില്ലയിലിപ്പോള്‍ കോവിഡ് ബാധിതരായി ചികിത്സയിലുള്ളത്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 801 പേരും കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 494 പേരും 172 പേര് കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലുമാണ്.
തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കു കീഴിലുള്ള പ്രത്യേക താമസ കേന്ദ്രങ്ങളായ ഡൊമിസിലിയറി കെയര്‍ സെന്ററുളില്‍ 457 പേരും ശേഷിക്കുന്നവര്‍ വീടുകളിലും മറ്റുമായും നിരീക്ഷണത്തില്‍ കഴിയുന്നു.
ജില്ലയില്‍ ഇതുവരെ 1,671 പേരാണ് കോവിഡ് ബാധിതരായി മരിച്ചത്.
രോഗ ലക്ഷണങ്ങളുള്ളവര്‍ വിവരം മറച്ചുവെയ്ക്കരുത്: ജില്ലാ മെഡിക്കല്‍ ഓഫീസര്മലപ്പുറം ജില്ലയില്‍ കോവിഡ് 19 വൈറസ് വ്യാപന നിരക്ക് വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യ സുരക്ഷ ഉറപ്പാക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ എല്ലാവരും പങ്കാളികളാകണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അഭ്യര്‍ഥിച്ചു.
കോവിഡ് രോഗികളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരും രോഗ ലക്ഷണങ്ങളുള്ളവരും അത് മറച്ചുവെയ്ക്കാതെ നിര്‍ബന്ധമായും പരിശോധനയ്ക്ക് വിധേയരാകണം.
സ്വയ സുരക്ഷയും സാമൂഹ്യ സുരക്ഷയും ഉറപ്പാക്കാന്‍ ആരോഗ്യ ജാഗ്രത കര്‍ശനമായി പാലിക്കണം. പൊതു സമ്പര്‍ക്കത്തില്‍ നിന്ന് പരമാവധി മാറി നില്‍ക്കുന്നതിലൂടെ കോവിഡ് ബാധിക്കാനുള്ള സാധ്യത ചെറുക്കാനാകും. അത്യാവശ്യ ഘട്ടങ്ങളില്ലാതെ ഒരു കാരണവശാലും വീടുകളില്‍ നിന്ന് പുറത്തിറങ്ങരുതെന്നും വീടുകളില്‍ അതീവ ജാഗ്രത തുടരണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആവര്‍ത്തിച്ച് അറിയിച്ചു.
ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളുണ്ടായാല്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്ട്രോള് സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെടണമെന്നും ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുത്. ജില്ലാതല കണ്ട്രോള് സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം.
ജില്ലാതല കണ്ട്രോള് സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.മലപ്പുറം ജില്ലയില്‍ തിങ്കളാഴ്ച (2021 ഓഗസ്റ്റ് 09) പ്രാദേശികാടിസ്ഥാനത്തില്‍ രോഗബാധിതരായവരുടെ എണ്ണം ചുവടെ ചേര്‍ക്കുന്നു,
എ.ആര് നഗര്‍ 16ആലങ്കോട് 12ആലിപ്പറമ്പ് 12അമരമ്പലം 62ആനക്കയം 15അങ്ങാടിപ്പുറം 25അരീക്കോട് 22ആതവനാട് 14ഊരകം 57ചാലിയാര്‍ 34ചീക്കോട് 08ചേലേമ്പ്ര 05ചെറിയമുണ്ടം 07ചെറുകാവ് 09ചോക്കാട് 36ചുങ്കത്തറ 78എടക്കര 18എടപ്പറ്റ 02എടപ്പാള്‍ 08എടരിക്കോട് 03എടവണ്ണ 27എടയൂര്‍ 09ഏലംകുളം 14ഇരിമ്പിളിയം 08കാലടി 08കാളികാവ് 15കല്പകഞ്ചേരി 11കണ്ണമംഗലം 30കരുളായി 20കരുവാരക്കുണ്ട് 35കാവനൂര്‍ 12കീഴാറ്റൂര്‍ 14കീഴുപറമ്പ് 28കോഡൂര്‍ 31കൊണ്ടോട്ടി 29കൂട്ടിലങ്ങാടി 17കോട്ടക്കല്‍ 06കുറുവ 25കുറ്റിപ്പുറം 10കുഴിമണ്ണ 11മക്കരപ്പറമ്പ് 15മലപ്പുറം 53മമ്പാട് 26മംഗലം 10മഞ്ചേരി 92മങ്കട 17മാറാക്കര 05മാറഞ്ചേരി 34മേലാറ്റൂര്‍ 05മൂന്നിയൂര്‍ 15മൂര്‍ക്കനാട് 31മൂത്തേടം 07മൊറയൂര്‍ 07മുതുവല്ലൂര്‍ 02നന്നമ്പ്ര 14നന്നംമുക്ക് 36നിലമ്പൂര്‍ 46നിറമരുതൂര്‍ 43ഒതുക്കുങ്ങല്‍ 15ഒഴൂര്‍ 08പള്ളിക്കല്‍ 15പാണ്ടിക്കാട് 43പരപ്പനങ്ങാടി 09പറപ്പൂര് 10പെരിന്തല്‍മണ്ണ 38പെരുമണ്ണ ക്ലാരി 04പെരുമ്പടപ്പ് 16പെരുവള്ളൂര്‍ 02പൊന്മള 08പൊന്മുണ്ടം 15പൊന്നാനി 21പൂക്കോട്ടൂര്‍ 26പോരൂര്‍ 20പോത്തുകല്ല് 05പുലാമന്തോള്‍ 12പുളിക്കല്‍ 13പുല്‍പ്പറ്റ 20പുറത്തൂര്‍ 11പുഴക്കാട്ടിരി 03താനാളൂര്‍ 16താനൂര്‍ 30തലക്കാട് 07തവനൂര്‍ 32താഴേക്കോട് 21തേഞ്ഞിപ്പലം 11തെന്നല 04തിരുനാവായ 11തിരുവാലി 11തൃക്കലങ്ങോട് 34തൃപ്രങ്ങോട് 11തുവ്വൂര്‍ 18തിരൂര്‍ 15തിരൂരങ്ങാടി 27ഊര്‍ങ്ങാട്ടിരി 13വളാഞ്ചേരി 10വളവന്നൂര്‍ 22വള്ളിക്കുന്ന് 07വട്ടംകുളം 08വാഴക്കാട് 11വാഴയൂര്‍ 12വഴിക്കടവ് 35വെളിയങ്കോട് 14വേങ്ങര 44വെട്ടത്തൂര്‍ 11വെട്ടം 07വണ്ടൂര്‍ 35