കാറിടിച്ചു വഴിയാത്രക്കാരൻ മരിച്ചു
തിരൂരങ്ങാടി: താനൂർ തെയ്യാല റോഡ് അയ്യായ റോഡ് ജംക്ഷനിൽ കാറിടിച്ചു വഴിയാത്രക്കാരൻ മരിച്ചു. കക്കാട് സ്വദേശിയിയും തെയ്യാല കല്ലത്താണിയിൽ താമസക്കാരനുമായ അബ്ദുറഹ്മാൻ (55) ആണ് മരിച്ചത്.

ഇന്ന് രാവിലെയാണ് അപകടം. കുണ്ടൂർ ഭാഗത്തു നിന്ന് വന്ന കാർ നിയന്ത്രണം വിട്ട് ഇയാളെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ.
