Fincat

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടത്തിനു മുകളിൽ പരസ്യം ഷൂട്ട് ചെയ്ത് ഏറ്റവും വലിയ വിമാനകമ്പനി, വീഡിയോ കണ്ട് ഞെട്ടിത്തരിച്ച് ലോകം

ദുബായ്: ലോകത്തിലെ തന്നെ ഏറ്റവും വലിയ വിമാന കമ്പനിയായ എമിറേറ്റ്സ് തങ്ങളുടെ പുതിയ പരസ്യം ചിത്രീകരിച്ചത് ബുർജ് ഖലീഫയുടെ ഏറ്റവും മുകളിൽ. 828 അടി ഉയരമുള്ള ലോകത്തിലെ ഏറ്റവും വലിയ കെട്ടിടമായ ബുർജ് ഖലീഫയുടെ ഏറ്റവും മുകളിൽ മോഡലിനെ നിർത്തിയാണ് കമ്പനി വീഡിയോ എടുത്തത്. 30 സെക്കൻഡ് ദൈർഘ്യമുള്ള പരസ്യത്തിൽ സ്കൈ ഡൈവിംഗ് പരിശീലകയായ നിക്കോൾ സ്മിത്ത് ലുഡ്‌വിക്കാണ് അഭിനയിച്ചിരിക്കുന്നത്.

1 st paragraph

എന്നാൽ പരസ്യം യൂട്യൂബിൽ വൈറലായതിനു പിറകേ വീഡിയോ യഥാ‌ർത്ഥ സാഹചര്യത്തിൽ എടുത്തതല്ലെന്നും സാങ്കേതിക വിദ്യയുടെ സഹായത്തോടു കൂടിയാണ് ഷൂട്ട് ചെയ്തതെന്നും കാണിച്ച് നിരവധി പേർ രംഗത്തു വന്നു. അവരുടെ വായടപ്പിച്ചു കൊണ്ട് എമിറേറ്റ്സ് തൊട്ടുപിറകേ പരസ്യത്തിന്റെ മേക്കിംഗ് വീഡിയോ കൂടി പുറത്തിറക്കിയതോടെ വീഡിയോ കണ്ടവരെല്ലാം അക്ഷരാർത്ഥത്തിൽ ഞെട്ടിയിരിക്കുകയാണ്.

2nd paragraph