Fincat

ലോക് താന്ത്രിക്ക് സമരതെരുവ് സംഘടിപ്പിച്ചു

മലപ്പുറം : പൗരാവകാശ ലംഘനത്തിനെതിരെ ജനാധിപത്യ സംരക്ഷണത്തിനായി എന്ന മുദ്രാവാക്യവുമായി ആഗസ്റ്റ് 9ന് ക്വിറ്റിന്ത്യാ ദിനം ലോക് താന്ത്രിക് മലപ്പുറം ജില്ലാ കമ്മിറ്റി മലപ്പുറം കുന്നുമ്മലില്‍ സമരത്തെരുവ് സംഘടിപ്പിച്ചു എല്‍ വൈ ജെ ഡി ജില്ലാ പ്രസിഡണ്ട് ഹംസ എടവണ്ണ യുടെ അധ്യക്ഷതയില്‍ നടത്തിയ സമരം എല്‍ ജെഡി സംസ്ഥാന കമ്മിറ്റി അംഗം എം സിദ്ധാര്‍ഥന്‍ ഉദ്ഘാടനം ചെയ്തു.

ലോക് താന്ത്രിക് ജനതാദള്‍ മലപ്പുറത്ത് നടത്തിയ സമരത്തെരുവ്
1 st paragraph

നരേന്ദ്ര മോദി സര്‍ക്കാരിന്റെ ദുര്‍ഭരണം ഇന്ത്യയെ രണ്ടാം സ്വാതന്ത്ര്യ സമരത്തിലേക്ക് എത്തിക്കുമെന്നും. സമരത്തിന് ലോക്താ ന്ത്രിക് യുവജനതാദള്‍ നേതൃത്വം കൊടുക്കണമെന്നും ഉദ്ഘാടനം ചെയ്തു പറഞ്ഞു മുക്താര്‍ പാണ്ടിക്കാട് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു എസ് കമറുദ്ദീന്‍ ,എന്‍ പി മോഹന്‍ രാജ്, ചെമ്പന്‍ ശിഹാബുദ്ദീന്‍, കെ പി സന്തോഷ്, വീരാന്‍കുട്ടി ,അഷ്‌റഫ് മാലങ്ങാടന്‍,സുബ്രഹ്മണ്യന്‍ പാലപ്പറ്റ, ചോലക്കല്‍ അബൂബക്കര്‍,ഹജറുദ്ധീന്‍ കളത്തിങ്ങല്‍ തുടങ്ങിയവര്‍ സംസാരിച്ചു.