Main Banner

തിരൂർ ഫിഷ് മാർക്കറ്റിലെത്തി പി. കെ. നവാസ്; താനൂരിലെ തൊഴിലാളികളെ തേടിയുള്ള സന്ദർശനം വൻ ആവേശമായി

താനൂർ: തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി അതിരാവിലെ തിരൂർ ഫിഷ് മാർക്കറ്റിലെത്തി യു.ഡി.എഫ് സ്ഥാനാർത്ഥി പി. കെ. നവാസ്. മാർക്കറ്റിലെ തൊഴിലാളികൾക്കൊപ്പം ഏറെ നേരം ചിലവഴിച്ച അദ്ദേഹത്തിന്റെ സന്ദർശനം ഫിഷ് മാർക്കറ്റിൽ വലിയ ആവേശമാണ് സൃഷ്ടിച്ചത്.

1 st paragraph

താനൂരിലെ സ്ഥാനാർത്ഥി തിരൂർ മാർക്കറ്റിൽ വോട്ടഭ്യർത്ഥിച്ച് എത്തിയത് ആദ്യം പലരിലും കൗതുകമുണർത്തിയിരുന്നു. എന്നാൽ താനൂർ മണ്ഡലത്തിൽ നിന്നുള്ള നിരവധിപ്പേരാണ് തിരൂർ ഫിഷ് മാർക്കറ്റിൽ ജോലി ചെയ്യുന്നതെന്നും, അവരെ നേരിൽക്കണ്ട് വോട്ടഭ്യർത്ഥിക്കാനാണ് അവർ ജോലി ചെയ്യുന്നിടത്തേക്ക് തന്നെ ഓടിയെത്തിയതെന്നും അദ്ദേഹം പറഞ്ഞു. വോട്ടർമാരെ അവർ എവിടെയാണെങ്കിലും അവിടെച്ചെന്ന് കാണാനുള്ള സ്ഥാനാർത്ഥിയുടെ ഈ ശ്രദ്ധയും സ്നേഹവും തൊഴിലാളികൾ വലിയ കയ്യടികളോടെയാണ് സ്വീകരിച്ചത്.

മുത്തുക്കോയ തങ്ങൾ അടക്കമുള്ള യു.ഡി.എഫ് നേതാക്കൾക്കൊപ്പമാണ് പി. കെ. നവാസ് മാർക്കറ്റിൽ എത്തിയത്. തൊഴിലാളികളോട് വിശേഷങ്ങൾ ചോദിച്ചറിഞ്ഞും, അവരെ ചേർത്തുപിടിച്ചുമുള്ള ഈ സന്ദർശനം ഏവരുടെയും മനസ്സ് നിറച്ചു. സ്ഥാനാർത്ഥിയുടെ ലളിതമായ ഇടപെടലുകൾ വലിയ സ്നേഹത്തോടെയും സന്തോഷത്തോടെയുമാണ് മാർക്കറ്റിലുള്ളവർ ഏറ്റെടുത്തത്.

2nd paragraph