റെയില്‍വേ ഗേറ്റ് അടച്ചിടും

മേലാറ്റൂര്‍-പാണ്ടിക്കാട് റോഡിലെ റെയില്‍വേ ഗേറ്റ് നവീകരണ പ്രവൃത്തികള്‍ക്കായി ഓഗസ്റ്റ് 14, 15 തീയതികളില്‍ അടച്ചിടും.

വാഹനങ്ങള്‍ മേലാറ്റൂര്‍-പട്ടിക്കാട്-പാണ്ടിക്കാട് വഴിയും മേലാറ്റൂര്‍ ഇരിങ്ങാട്ടിരി -തുവൂര്‍-പാണ്ടിക്കാട് വഴിയും പോകണമെന്ന് അങ്ങാടിപ്പുറം സൗത്തേണ്‍ സീനിയര്‍ സെക്ഷന്‍ എഞ്ചിനീയര്‍ അറിയിച്ചു.