കേരള ബാങ്ക് എടിഎം തട്ടിപ്പ് കേസിൽ നിർണായക വിവരങ്ങൾ പുറത്ത്.
തിരുവനന്തപുരം: കേരള ബാങ്ക് എടിഎം തട്ടിപ്പ് കേസിൽ നിർണായക വിവരങ്ങൾ പുറത്ത്. ഒൻപത് എടിഎമ്മുകളിൽ നിന്നായി വൻ കൊള്ളയാണ് നടന്നിരിക്കുന്നതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് വിദഗ്ദ്ധമായി നടത്തിയ കൊള്ളയാണെന്ന് അന്വേഷണത്തിൽ വ്യക്തമായി.

നാല് പേരാണ് കൊള്ള നടത്തിയത്. ഇവരിൽ മൂന്ന് പേർ നേരത്തെ അറസ്റ്റിലായി. പ്രതികൾക്ക് കവർച്ച നടത്താനുള്ള സാങ്കേതിക വിദ്യയും, കാർഡുകളും നൽകിയത് ഡൽഹി സ്വദേശിയായ രാഹുൽ ആണെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഇയാളെ കണ്ടെത്താനുള്ള ശ്രമം ഊർജ്ജിതമാക്കിയിരിക്കുകയാണ്.
ആറ് ലക്ഷത്തോളം രൂപ കവർന്നതായിട്ടാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ. ആദ്യം രണ്ടര ലക്ഷം രൂപയേ നഷ്ടപ്പെട്ടുള്ളൂവെന്നായിരുന്നു കരുതിയിരുന്നത്. ഈ തുക ബിറ്റ്കോയിനാക്കി കൈമാറിയെന്നും കണ്ടെത്തി.