ക​രി​പ്പൂ​ർ സ്വ​ർ​ണ​ക്ക​ട​ത്ത് ക​വ​ർ​ച്ച സ​ഹോ​ദ​ര​ങ്ങ​ള​ട​ക്കം നാ​ലു​ പേർ പിടിയിൽ

കൊ​ണ്ടോ​ട്ടി: ക​രി​പ്പൂ​ർ സ്വ​ർ​ണ​ക്ക​ട​ത്ത് ക​വ​ർ​ച്ച കേ​സി​ൽ സ​ഹോ​ദ​ര​ങ്ങ​ള​ട​ക്കം നാ​ലു​പേ​രെ അ​ന്വേ​ഷ​ണ സം​ഘം അ​റ​സ്​​റ്റ്​ ചെ​യ്തു. കൊ​ടി​യ​ത്തൂ​ർ സ്വ​ദേ​ശി​ക​ളും സ​ഹോ​ദ​ര​ങ്ങ​ളു​മാ​യ എ​ല്ലേ​ങ്ങ​ൽ അ​ലി ഉ​ബൈ​റാ​ൻ (24), എ​ല്ലേ​ങ്ങ​ൽ ഉ​ബൈ​ദ് അ​ക്ത​ർ (19), പ​ര​പ്പ​ൻ​പോ​യി​ൽ സ്വ​ദേ​ശി കു​ന്നു​മ്മ​ൽ ഗ​സ്​​വാ​ൻ ഇ​ബി​ൻ റ​ഷീ​ദ് (20), മു​ക്കം പു​തി​യോ​ട്ടി​ൽ അ​ർ​ഷാ​ദ് (24) എ​ന്നി​വ​രെ​യാ​ണ്​ മു​ക്കം, താ​മ​ര​ശ്ശേ​രി, അ​ടി​വാ​രം എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്ന് വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ച അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. സം​ഭ​വ​ദി​വ​സം ഇ​വ​ർ ഉ​പ​യോ​ഗി​ച്ച വാ​ഹ​ന​വും പി​ടി​ച്ചെ​ടു​ത്തു. സം​ഭ​വ​ത്തി​നു​ശേ​ഷം പ്ര​തി​ക​ൾ​ക്ക് ഒ​ളി​വി​ൽ ക​ഴി​യു​ന്ന​തി​ന്​ സൗ​ക​ര്യം ഒ​രു​ക്കി​യ​തി​നും കേ​സി​ലു​ൾ​പ്പെ​ട്ട വാ​ഹ​നം ഒ​ളി​പ്പി​ച്ച​തി​നു​മാ​ണ് അ​ലി ഉ​ബൈ​റാ​നെ പി​ടി​കൂ​ടി​യ​ത്.

ഇ​തോ​ടെ കേ​സി​ൽ അ​റ​സ്​​റ്റി​ലാ​യ​വ​രു​ടെ എ​ണ്ണം 31 ആ​യി. 15ഓ​ളം വാ​ഹ​ന​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്തു. പി​ടി​യി​ലാ​യ പ്ര​തി​ക​ൾ​ക്ക് കൊ​ടു​വ​ള്ളി, ചെ​ർ​പ്പു​ള​​ശ്ശേ​രി, താ​മ​ര​ശ്ശേ​രി ഭാ​ഗ​ങ്ങ​ളി​ലു​ള്ള സ്വ​ർ​ണ​ക്ക​ട​ത്ത്​ സം​ഘ​ങ്ങ​ളു​മാ​യി അ​ടു​ത്ത ബ​ന്ധ​മാ​ണു​ള്ള​ത്. ഇ​വ​രു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളും വി​ദേ​ശ​യാ​ത്ര​ക​ളും പൊ​ലീ​സ് പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. പി​ടി​യി​ലാ​യ പ്ര​തി​ക​ളെ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണ​ത്തി​നാ​യി ക​സ്​​റ്റ​ഡി​യി​ൽ വാ​ങ്ങും.