പ്ലാസ്റ്റിക് നിയന്ത്രണത്തിന് കടുത്തനടപടിയുമായി കേന്ദ്രസർക്കാർ.

ന്യൂഡൽഹി : പ്ലാസ്റ്റിക് നിയന്ത്രണത്തിന് കടുത്തനടപടിയുമായി കേന്ദ്രസർക്കാർ. 75 മൈക്രോണില്‍ താഴെയുള്ള പ്ലാസ്റ്റിക് കാരി ബാഗുകൾക്ക് നിരോധനം ഏര്‍പ്പെടുത്തി. സെപ്തംബർ 30 മുതല്‍ പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ പൂര്‍ണമായും നിരോധിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.

ഒറ്റത്തവണ പ്ലാസ്റ്റിക് നിര്‍മാര്‍ജനത്തിന് സംസ്ഥാനങ്ങള്‍ കര്‍മ്മസമിതി രൂപീകരിക്കണം. സംസ്ഥാനതല പ്രവര്‍ത്തനങ്ങള്‍ കേന്ദ്ര തല കര്‍മസമിതി വഴി ഏകോപിപ്പിക്കാന്‍ വേണ്ടുന്ന നടപടികള്‍ സ്വീകരിക്കും. 2023 മുതല്‍ പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ നിലവാരം 120 മൈക്രോണായി ഉയര്‍ത്തും’. പ്ലാസ്റ്റിക് പാത്രങ്ങള്‍, കപ്പ്, ഗ്ലാസ്, ട്രേ, തവി, മിഠായിക്കവര്‍, സിഗരറ്റ് പായ്ക്കറ്റ്, പ്ലാസ്റ്റിക് പതാക, ഐസ്‌ക്രീം സ്റ്റിക്, പ്ലാസ്റ്റിക് ഇയര്‍ ബഡ്, ബലൂണ്‍ സ്റ്റിക്കുകള്‍, സ്‌ട്രോകള്‍, ഫോര്‍ക്ക്, കത്തി, സ്പൂണുകള്‍ ഉള്‍പ്പെടെയുള്ളവ അടുത്ത വര്‍ഷം ജൂലായ്മു തല്‍ നിരോധിക്കാനും തീരുമാനമായി.