സ്വാതന്ത്ര്യ ദിനത്തിൽ നിർധനർക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്ത് ജോയിൻ്റ് കൗൺസിൽ

മലപ്പുറം: ഇന്ത്യയുടെ 75-ആം സ്വാതന്ത്ര്യ ദിനം ജോയിൻ്റ് കൗൺസിൽ മലപ്പുറം ജില്ലാ കമിറ്റിയുടെ നേതൃത്വത്തിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സമുചിതമായി ആചരിച്ചു.കോവിഡ് സാഹചര്യത്തിൽ നിർധന വിദ്യാർത്ഥികൾക്ക് പOനോപകരണങ്ങളും ബുക്കുകളും വിതരണം ചെയ്തു.മലപ്പുറത്ത് ജോയിൻ്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറിയേറ്റംഗം H. വിൻസെൻ്റ് ദേശീയ പതാക ഉയർത്തിയതോടൊപ്പം മലപ്പുറം മുനിസിപ്പൾ കൗൺസിലർ C H.നൗഷാദിന് പഠനോപകരണങ്ങൾ ഏല്പിച്ചു കൊണ്ട് ജില്ലാതല ഉദ്ഘാടനം നിർവ്വഹിച്ചു.

കൊണ്ടോട്ടി വാഴയൂരിൽ ജില്ലാ സെക്രട്ടറി, KC സുരേഷ് ബാബു, തിരൂർ ഒഴൂരിൽ സംസ്ഥാന കമിറ്റിയംഗം N P സലീം, പെരിന്തൽമണ്ണ മങ്കടയിൽ സംസ്ഥാന കമിറ്റിയംഗം M രാകേഷ് മോഹൻ, തിരുരങ്ങാടി ഒതുക്കുങ്ങലിൽ ജില്ലാ പ്രസിഡൻ്റ് K ഷാനവാസ്, എന്നിവർക്കു പുറമേ, A. E. ചന്ദ്രൻ ,N. ശിവാനന്ദ്, K. ശ്യാംജിത് തുടങ്ങിയവർ പഠനോപകരണ വിതരണം നടത്തി.നേരത്തെ ജോയിൻ്റ് കൗൺസിലിൻ്റെ നേതൃത്വത്തിൽ ‘കാടിൻ്റെ മക്കൾക്കും കടലിൻ്റെ മക്കൾക്കും കൈത്താങ്ങ് , എന്ന പേരിൽ ജില്ലയിലെ തീരദേശ മേഖലകളിലും, മലയോര ആദിവാസി മേഖലകളിലുംപൾസ് ഓക്സീമീറ്ററുകളും പോഷകാഹാര കിറ്റുകളും വിതരണം ചെയ്തിരുന്നു.