സ്വാതന്ത്ര ദിനാഘോഷവും ഓഫീസ് ഉദ്ഘാടനവും

കൂട്ടായി: എന്റെ കൂട്ടായി കൂട്ടായ്മ ഭാരതത്തിന്റെ 75-ാം സ്വതന്ത്ര ദിനത്തോടനുബന്ധിച്ച് വൈവിധ്യങ്ങളായ പരിപാടികൾ സംഘടിപ്പിച്ചു.രാവിലെ നടന്ന പതാക ഉയർത്തൽ കർമ്മം സി.പി ഇസ്മായിൽ ഹാജി നിർവ്വഹിച്ചു.തുടർന്ന് നടന്ന ഓഫീസ് ഉദ്ഘാടനം തിരൂർ സർക്കിൾ ഇൻസ്പെക്ടർ ജിജോ നിർവ്വഹിച്ചു .ടി.ബി.ആർ കൂട്ടായി അധ്യക്ഷനായി.

എന്റെ കൂട്ടായി കൂട്ടായ്മയുടെ ഓഫീസ് ഉദ്ഘാടനം തിരൂര്‍ സി.ഐ ജിജോ നിര്‍വ്വഹിക്കുന്നു.

പി.കെ അലാവുദ്ധീൻ,ബി.എസ്.എൻ.എൽ അബൂബക്കർ,ഉമറുൽ ഫാറൂഖ് അൻവരി,ഫൈറോസ് മുഹാജിർ,ടി.സിദ്ധീഖ്,സി.പി സലീം,പി.കെ.മുസ്തഫ,യു.വി.പുരുഷോത്തമൻ,ശിഹാബ് പി .പി ,സി.എം. ടി.സീതി,സി.കെ.ബാവ,വി.വി മുജീബ്,അൻവർ പാണ്ടികശാല എന്നിവർ പ്രസംഗിച്ചു.തുടർന്ന് നടന്ന ദേശഭക്തി ഗാനാലാപന സദസ്സിന് അസ്മ കൂട്ടായിയും ശിഹാബ് പുളിഞ്ചോട്ടും നേതൃത്വം നൽകി.