വഴിക്കടവിൽ പുലിയിറങ്ങി
വഴിക്കടവ്: പൊലീസ് സ്റ്റേഷന് സമീപം വെട്ടുക്കത്തിക്കോട്ടയിലും വെള്ളിയാഴ്ച രാത്രി പുലിയിറങ്ങി. രാത്രി ഒമ്പത് മണിയോടെ തോണികുഴിയിൽ രവിന്ദ്രന്റെ വീട്ടുമുറ്റത്ത് പുലിയെ കണ്ടതായി പറയുന്നു. വളർത്ത് നായയുടെ കുരകേട്ട് പുറത്തിറങ്ങി വെളിച്ചം തെളിച്ചപ്പോഴാണ് പുലിയെ കണ്ടതായി പറയുന്നത്.

വെളിച്ചം പരന്നതോടെ പുലി ഓടിമറഞ്ഞു. ഇവിടെങ്ങളിൽ കണ്ട കാൽപാടുകൾ പുലിയുടെതാണെന്ന് സ്ഥിരികരിച്ചിട്ടുണ്ട്.ആനമറിയിൽ ഭീതി പരത്തുന്ന പുലിതന്നെയാണിതെന്നാണ് സംശയിക്കുന്നത്.തുടർച്ചയായി ആനമറിയിൽ ഇറങ്ങുന്ന പുലിയെ വെള്ളിയാഴ്ച രാത്രി കണ്ടതായി പറയുന്നില്ല.രാത്രിയിൽ കുടുംബങ്ങൾ ജാഗ്രത പാലിക്കണമെന്ന് വനം വകുപ്പിന്റെ മുന്നറിയിപ്പുണ്ട്. പുറത്ത് ബൾബുകൾ ഇടണം. പുലിയെ പിടിക്കാൻ ഉടനെ കെണിയൊരുക്കുമെന്നും വനം വകുപ്പ് പറഞ്ഞു.