Fincat

“തവക്കൽന” യിലെ ആരോഗ്യ പാസ്പോർട്ട് “അയാട്ട”യുമായി ബന്ധിപ്പിച്ചു

റിയാദ്: വിമാന യാത്രാ നടപടിക്രമങ്ങൾ സുഗമമാക്കുന്നതിന് “തവക്കൽന” യിലെ ആരോഗ്യ പാസ്പോർട്ട് ഇന്റർനാഷണൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷനുമായി (അയാട്ട) യുമായി ബന്ധിപ്പിക്കുന്നതിന് കരാറിൽ ഒപ്പ് വെച്ചു. ഇതിന്റെ ഭാഗമായി തവക്കൽന ആപ്പിന്റെ നിർമ്മാതാക്കളായ സഊദി ഡേറ്റാ ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അതോറിറ്റിയും (SDAIA) ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷനും ഓപ്പറേഷൻ പ്രോട്ടോക്കോൾ കരാറിലും ഒപ്പുവച്ചു. യാത്രക്കാരുടെയും പങ്കാളികളുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി സിവിൽ ഏവിയേഷൻ നിയമനിർമ്മാണത്തിന്റെ അന്താരാഷ്ട്ര രീതികൾക്കനുസരിച്ച് യാത്രാ നടപടിക്രമങ്ങൾ സുഗമമാക്കുന്നതിനും യാത്രക്കാരുടെ ആരോഗ്യ യോഗ്യത പരിശോധിക്കുന്നതിനും എളുപ്പമാക്കുന്നതിനുമാണ് നടപടി.

1 st paragraph

ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ, അസിസ്റ്റന്റ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സുലൈമാൻ ബിൻ അഹമ്മദ് അൽ-ബസ്സാം, ഇന്റർനാഷണൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷൻ (IATA) ആഫ്രിക്ക, മിഡിൽ ഈസ്റ്റ് വൈസ് പ്രസിഡന്റ് കമേൽ ഹസ്സൻ അൽ-അവദ് എന്നിവർ തമ്മിലാണ് സഹകരണ കരാർ ഒപ്പ് വെച്ചത്.

2nd paragraph

എയർ ട്രാഫിക്കിന്റെ തിരിച്ചുവരവിനും വിമാനത്താവളങ്ങളിൽ അടക്കമുള്ള യാത്രക്കും മറ്റ് ഗതാഗത മാർഗ്ഗങ്ങളുമായി ബന്ധിപ്പിക്കുന്ന ലോജിസ്റ്റിക് സേവനങ്ങളെ പിന്തുണയ്ക്കുന്നതിലും വിമാനത്തിലേക്കും പുറത്തേക്കുമുള്ള നടപടിക്രമങ്ങൾ സുഗമമാക്കുന്നതും ലക്ഷ്യമിട്ടാണ് കരാറിൽ എത്തിച്ചേർന്നതെന്ന് ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ പ്രസിഡന്റ് അബ്ദുൽ അസീസ് ബിൻ അബ്ദുള്ള അൽ-ദുവൈജി പറഞ്ഞു.