മേയേഴ്സ് കൗണ്‍സില്‍ സെക്രട്ടറിയായി കൊല്ലം മേയർ
തിരുവനന്തപുരം: മേയര്‍മാരുടെ സംസ്ഥാന തലത്തില്‍ പ്രവര്‍ത്തിക്കുന്ന കൂട്ടായ്മയായ മേയേഴ്സ് കൗണ്‍സില്‍ സെക്രട്ടറിയായി കൊല്ലം മേയര്‍ പ്രസന്ന ഏണസ്റ്റ് തിരഞ്ഞെടുക്കപ്പെട്ടു.

തിരുവനന്തപുരം മേയറുടെ ആസ്ഥാനത്ത് കൊവിഡ് മാനദണ്ഡം പാലിച്ച് നടത്തിയ തിരഞ്ഞെടുപ്പിലാണ് പ്രസന്ന ഏണസ്റ്റിനെ ഐകകണ്ഠ്യേന തിരഞ്ഞെടുത്തത്. കൊച്ചി മേയര്‍ എം.അനില്‍കുമാറാണ് പ്രസിഡന്റ്.