Fincat

ജനവാസ മേഖലയില്‍ കാട്ടാനയിറങ്ങി; റോഡരികിൽ നിർത്തിയിട്ട സ്‌കൂട്ടർ നശിപ്പിച്ചു

കരുവാരക്കുണ്ട്: റോഡരികിൽ നിർത്തിയിട്ട സ്‌കൂട്ടർ കാട്ടാന നശിപ്പിച്ചു. കൽക്കുണ്ട് ആനത്താനത്തെ സ്‌നേഹാലയത്തിൽ തോമസിന്‍റെ സ്‌കൂട്ടറാണ് കഴിയാത്ത വിധം കാട്ടാന നശിപ്പിച്ചത്. ആനത്താനത്തെ വീട്ടിലേക്ക് വാഹനം ഓടിച്ചു കൊണ്ടു പോകാനുള്ള ബുദ്ധിമുട്ട് കാരണം താഴെ ഭാഗത്താണ് തോമസ് തന്‍റെ സ്‌കൂട്ടർ നിർത്തിയിടാറുള്ളത്. വ്യാഴാഴ്ച രാത്രിയും പതിവു പോലെ സ്‌കൂട്ടർ ഇവിടെ തന്നെ നിർത്തിയിട്ടു.

1 st paragraph

വെള്ളിയാഴ്ച്ച രാവിലെ ആറോടെ ആനയുടെ അലർച്ചകേട്ട് എത്തിയപ്പോഴാണ് സ്‌കൂട്ടർ നശിപ്പിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. തീർത്തും ജനവാസ മേഖലയായ ഇവിടെ ആനയെത്തിയത് പ്രദേശവാസികളിൽ ഭീതി പടർത്തുകയാണ്. വെള്ളിയാഴ്ച രാവിലെ സ്ഥലത്തുണ്ടായിരുന്ന ടാപ്പിംഗ് തൊഴിലാളികളും ഒറ്റയാനെ കണ്ടതായി പറയുന്നുണ്ട്. സംഭവത്തെ തുടർന്ന് കരുവാരക്കുണ്ട് ഫോറസ്റ്റ് സ്റ്റേഷൻ ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തിയിരുന്നു.

2nd paragraph