ചെറിയമുണ്ടത്ത് യുവാവിന് നേരെ സംഘം ചേർന്ന് ആക്രണം
തിരൂർ: ചെറിയമുണ്ടത്ത് യുവാവിന് നേരെ സംഘം ചേർന്ന് ആക്രണം. പെൺകുട്ടിയെ ഫോണിൽ ശല്യം ചെയ്തെന്നാരോപിച്ചായിരുന്നു സദാചാര പൊലീസ് ചമഞ്ഞ് യുവാവിനെ കൂട്ടം ചേർന്ന് മർദ്ദിച്ചത്. പ്രതികള്‍ മര്‍ദിക്കുന്ന ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി പ്രചരിപ്പിക്കുകയും ചെയ്തു. സംഭവത്തിന് പിന്നാലെ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ ഏഴ് പേർക്കെതിരെ തിരൂർ പൊലീസ് കേസെടുത്തു. പിടിയാലയവര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്

സഹോദരിയെ ശല്യം ചെയ്തതിനാണ് മര്‍ദിച്ചതെന്നാണ് ആക്രമണം നടത്തിയവരുടെ വാദം. ബൈക്ക് തടഞ്ഞ് നിര്‍ത്തിയ ശേഷമായിരുന്നു യുവാവിന് നേരെ സംഘം ചേര്‍ന്നുള്ള മര്‍ദനം. മാനസിക വെല്ലുവിളി നേരിടുന്നയാളാണ് അക്രമത്തിന് ഇരയായതെന്നാണ് പൊലീസ് പുറത്തുവിടുന്ന വിവരം. ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങള്‍ വഴി പ്രതികള്‍ പ്രചരിപ്പിച്ചതോടെയാണ് ഇന്നലെ വൈകിട്ട് ഉണ്ടായ അക്രമസംഭവം പുറംലോകം അറിയുന്നത്.