Main Banner

പി.വി അന്‍വറിനെതിരായ ആക്ഷേപം ജനങ്ങള്‍ തള്ളിയതാണെന്ന് ഇ.എന്‍ മോഹന്‍ദാസ്


മലപ്പുറം: പി.വി അന്‍വറിനെതിരായ ആക്ഷേപം ജനങ്ങള്‍ തള്ളിയതാണെന്ന് സി.പി.എം ജില്ലാ സെക്രട്ടറി ഇ.എന്‍ മോഹന്‍ദാസ്. അതുകൊണ്ടാണ് വീണ്ടും നിലമ്പൂരില്‍ നിന്ന് അദ്ദേഹം വിജയിച്ച് നിയസഭയിലെത്തിയതെന്നും ഇ.എന്‍ മോഹന്‍ദാസ് പറഞ്ഞു. അന്‍വര്‍ ആഫ്രിക്കയില്‍ പോയതിനെ വിവാദങ്ങളിലേക്ക് വലിച്ചിഴക്കേണ്ട കാര്യമില്ലെന്നും യു.ഡി.എഫ് നേതാക്കളും പലപ്പോഴായി വിദേശത്ത് ബിസിനസ് ആവശ്യങ്ങള്‍ക്ക് പോകാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

1 st paragraph

അന്‍വറിന്റെ പ്രസ്താവനകളുടെ സ്വഭാവം പാര്‍ട്ടി വിലയിരുത്താറുണ്ടെന്നും തള്ളിക്കളയേണ്ടതിനെ മുമ്പ് തള്ളിക്കളഞ്ഞിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍ കഴിഞ്ഞ ദിവസം മാധ്യമ പ്രവര്‍ത്തകനെതിരെ അന്‍വര്‍ നടത്തിയ അസഭ്യ പരാമര്‍ശം പാര്‍ട്ടിയുടെ ശ്രദ്ധയില്‍പെട്ടിട്ടില്ലെന്നും ഇ എന്‍ മോഹന്‍ദാസ് പറഞ്ഞു.

2nd paragraph

‘അത്തരം കാര്യങ്ങളെ കുറിച്ച് പാര്‍ട്ടി വേണ്ടത്ര മനസിലാക്കിയിട്ടില്ല, പഠിച്ചിട്ടുമില്ല. അതിനാല്‍ പ്രതികരിക്കാനില്ല’ എന്നായിരുന്നു എം.എല്‍.എയുപടെ വിവാദ പരാമര്‍ശത്തില്‍ സി.പി.എം മലപ്പുറം ജില്ലാ സെക്രട്ടറിയുടെ പ്രതികരണം.