Fincat

യുവതിയെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി


ആലപ്പുഴ: തിരുവോണദിവസം യുവതിയെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. ആലപ്പുഴ വാടയ്ക്കൽ അരയശ്ശേരിയിൽ പരേതനായ അരുളപ്പന്റെ മകൾ അഞ്ജു(23)വാണ് മരിച്ചത്.

കാമുകന്റെ മാനസികപീഡനമാണ് ആത്മഹത്യക്കു കാരണമെന്ന് ബന്ധുക്കൾ പറഞ്ഞു. നാലുവർഷമായി പ്രണയത്തിലായിരുന്ന യുവാവുമായി വിട്ടുകാരുടെ സമ്മതത്തോടെ വിവാഹമുറപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കാമുകൻ മറ്റൊരു പെൺകുട്ടിയുമായി പ്രണയത്തിലാണെന്ന വിവരം അറിഞ്ഞത്.

മരിക്കുന്നതിനു മുന്നോടിയായി കാമുകന്റെ സഹോദരിക്ക് അഞ്ജു സന്ദേശമയച്ചിരുന്നു. അവർ യുവതിയുടെ വീട്ടിലെത്തിയപ്പോഴാണ് മുറിയിലെ ഫാനിൽ തൂങ്ങിയനിലയിൽ കണ്ടെത്തിയത്.

2nd paragraph

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056)