Fincat

തെരുവ് നായയെ ഇടിച്ചു ഓട്ടോ മറിഞ്ഞു; ഡ്രൈവർ മരിച്ചു

മലപ്പുറം: തെരുവുനായ കുറുകെ ചാടിയതോടെ മലപ്പുറം എടവണ്ണപ്പാറയില്‍ ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു.
തെരുവുനായശല്യം രൂക്ഷമായ എടവണ്ണപ്പാറ അങ്ങാടിയിലെ ജംഗ്ഷനിലാണ് തെരുവുനായകള്‍ കുറുകെ ചാടിയതിനാല്‍ ഓട്ടോ മറിഞ്ഞ് അപകടമുണ്ടായത്. അപകടത്തില്‍ പുറത്തേക്ക് തെറിച്ചുവീണ ഡ്രൈവര്‍ ചെറുവായൂര്‍ താഴത്തെയില്‍ ആലിക്കുട്ടി വാഹനത്തിനുള്ളില്‍ പെടുകയായിരുന്നു.

1 st paragraph

ഓടിക്കൂടിയ നാട്ടുകാര്‍ ഓട്ടോ ഉയര്‍ത്തി സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഓട്ടോയില്‍ ഉണ്ടായിരുന്ന മറ്റു യാത്രക്കാര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. സമീപകാലത്തെ എടവണ്ണപ്പാറ മേഖലയില്‍ തെരുവുനായ ശല്യം രൂക്ഷമായത് പലതവണ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചക്ക് വിധേയമായിരുന്നു എങ്കിലും അധികൃതരുടെ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഇതുവരെയായില്ല.

2nd paragraph