കടബാധ്യത:ലൈറ്റ് ആന്‍റ് സൗണ്ട് ഉടമ ആത്മഹത്യ ചെയ്തു
കൊല്ലം : കടബാധ്യതയെ തുടർന്ന് കൊല്ലത്ത് ലൈറ്റ് ആന്‍റ് സൗണ്ട് ഉടമ ആത്മഹത്യ ചെയ്തു. കുണ്ടറ കൈതകോട് കല്ലു സൗണ്ട്സ് ഉടമ സുരേഷ് ആണ് മരിച്ചത്. 47 വയസായിരുന്നു.

കൊവിഡ് പ്രതിസന്ധിയെ തുടർന്ന് ആഘോഷങ്ങളും ഉത്സവങ്ങളും പൊതുപരിപാടികളും മുടങ്ങിയതോടെ കടുത്ത പ്രതിസന്ധിയിലായി ജീവനൊടുക്കുകയായിരുന്നെന്ന് ബന്ധുക്കളും സഹപ്രവർത്തകരും പറഞ്ഞു. ഇതോടെ സംസ്ഥാനത്ത് സമീപകാലത്ത് കടബാധ്യതയിൽയിൽ ആത്മഹത്യ ചെയ്യുന്ന ലൈറ്റ് ആന്‍റ് സൗണ്ട് ഉടമകളുടെ എണ്ണം ഏഴായി.