Main Banner

കൊടിമരവും സ്തൂപവും നശിപ്പിച്ചു.

തിരൂർ : തെക്കൻ കുറ്റൂർ മൃഗാശുപത്രിക്ക് സമീപം സ്ഥാപിച്ചിട്ടുള്ള സിപിഐയുടെ കൊടിമരവും സ്തൂപവും കഴിഞ്ഞ ദിവസം രാത്രി സാമൂഹ്യവിരുദ്ധർ നശിപ്പിച്ചതായി പരാതി. സംഭവത്തിൽ തലക്കാട് ലോക്കൽ കമ്മറ്റി പ്രതിഷേധിച്ചു. പാർട്ടി ഓഫീസ് രൂപീകരണവുമായി ബന്ധപ്പെട്ട് അഞ്ച് വർഷം മുമ്പ് സ്ഥാപിച്ച കൊടിമരവും സ്ഥൂപവും ട്രാൻസ്ഫോർമർ നിർമ്മാണത്തിനായി മാറ്റി സ്ഥാപിച്ചതായിരുന്നു.

1 st paragraph

തിരൂർ പോലീസിൽ പരാതി നല്കിയതായി ലോക്കൽ സെക്രട്ടറി എ.പി രാജു പറഞ്ഞു.തിങ്കളാഴ്ച വൈകീട്ട് കുറ്റൂരിൽ നടന്ന സർവകക്ഷിയോഗത്തിൽ സിപിഐ തലക്കാട് എൽ സി സെക്രട്ടറി എ പി രാജു അധ്യക്ഷത വഹിച്ചു.വി.സലീം, തയ്യിൽ യൂസഫ് , അബ്ദുറഹ്മാൻ കള പാട്ടിൽ തുടങ്ങിയവർ സംസാരിച്ചു. ,പ്രകാശൻ കുറ്റൂർ ,വിനോദ് പള്ളിയിൽ ,എ.പി സലാം ,ആലിയമുട്ടി, സൈനുദ്ദീൻ, ഹക്കീം ആയ പള്ളി , സുൽഫിക്കർ തുടങ്ങിയവർ നേതൃത്വം നൽകി.

2nd paragraph