രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

തിരൂർ : കോവിഡ് പ്രതിസന്ധിയുടെ കാലഘട്ടത്തിലും ഡിവൈഎഫ്ഐ തിരൂർ ബ്ലോക്ക്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരൂർ ജില്ലാ ആശുപത്രിയിലെ ബ്ലഡ്‌ ബാങ്കിലേക്ക് മുടങ്ങാതെ നൽകി വരുന്ന രക്തദാന ക്യാമ്പയ്‌നിൽ ഡിവൈഎഫ് ഐ കൂട്ടായി മേഖലാ കമ്മിറ്റി പങ്കാളികളായി .

ബ്ലഡ്‌ ബാങ്കിൽ നിന്ന് ആവശ്യപ്പെട്ടത് പ്രകാരമുള്ള വിവിധ ഗ്രൂപ്പുകളിൽ പെട്ട രക്തങ്ങളാണ് ഡിവൈഎഫ് ഐ കൂട്ടായി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ധാനം ചെയ്തത്..

വരും കാലങ്ങളിലും സമാനമായ പ്രവർത്തനങ്ങളുമായി സമൂഹത്തിന്റെ മുഖ്യധാരയിൽ ഡിവൈഎഫ്എെയുടെ സാന്നിദ്ധ്യം ഉണ്ടായിരിക്കുമെന്നും ഭാരവാഹികൾ ഉറപ്പ് നൽകി..

കൂട്ടായി മേഖലാ സെക്രട്ടറി വി.കെ തുഫൈൽ, മേഖലാ പ്രസിഡണ്ട്‌ കെ.പി ഫഹദ്, ജോയിന്റ് സെക്രട്ടറി എ.വി ആബിദ്, ഷിബിൽ തുടങ്ങിയവർ ക്യാമ്പയിന് നേതൃത്വം നൽകി..