പ്ലസ് വൺ വിദ്യാർത്ഥികളുടെ പരീക്ഷ റദ്ദാക്കണം ലോഹ്യ വിചാരവേദി.


മലപ്പുറം: കോവിഡ് കാരണം ഓൺലൈൻ ക്ലാസിൽ ഒതുങ്ങിയ വിദ്യാർഥികൾക്ക് 2020 ഡിസംബറിലാണ് തുടങ്ങിയത് കേവലം എട്ടുമാസത്തെ പഠനമാണ് കിട്ടിയത്. ഈ മാസാവസാനം ഓൺലൈനായി മോഡൽ പരീക്ഷ തുടങ്ങുകയും സെപ്റ്റംബർ നാലിന്  അവസാനിക്കുകയും അതുകഴിഞ്ഞ് സെപ്റ്റംബർ ആറിന് വാർഷിക പരീക്ഷ സ്കൂളിൽ വച്ച് നടത്തുന്നു കുട്ടികൾക്ക് പ്ലസ്ടു ക്ലാസുകൾ തുടങ്ങുകയും ചെയ്തിട്ടുണ്ട്

കേരളത്തിൽ നാലര ലക്ഷം വിദ്യാർഥികളാണ് പ്ലസ് ൺ പരീക്ഷ എഴുതാൻ തയ്യാറെടുക്കുന്നത് ഇവർക്ക് വാക്സിനേഷൻ ലഭിച്ചിട്ടില്ല നമ്മുടെ സംസ്ഥാനത്ത് കോവിഡ് മഹാമാരിയുടെ  സാമൂഹിക വ്യാപനം ക്രമാതീതമായി വർദ്ധിച്ചുകൊണ്ടിരിക്കുന്നു. കോവിഡ് മൂന്നാം തരംഗം  ഗുരുതരമാണെന്ന് ആരോഗ്യവകുപ്പ് തന്നെ നിർദേശം നൽകിയിട്ടുണ്ട് നാലാഴ്ച പ്രത്യേകിച്ചും കുട്ടികൾ ജാഗ്രതയിൽ ഇരിക്കണം എന്ന് സർക്കാർ പറയുകയും ചെയുന്നു

എസ്എസ്എൽസി പ്ലസ് ടു പരീക്ഷകളിൽ  പരീക്ഷയെഴുതിയ 100% കുട്ടികളെ വിജയിപ്പിക്കുകയും ചെയ്ത ഈ അവസരത്തിൽ പ്ലസ് വൺ പരീക്ഷ  ഒഴിവാക്കുകയും മറ്റ്  സംസ്ഥാനങ്ങളെ പോലെ പ്ലസ് വൺ പരീക്ഷ നടത്താതെ ഈ പ്രതിസന്ധിഘട്ടത്തിൽ എല്ലാ പ്ലസ് വൺ വിദ്യാർത്ഥികളെ  പ്ലസ് ടു ക്ലാസ് തുടർന്ന് പഠിക്കുകയാണ് വേണ്ടത്. ഇത്തരം വിദ്യാഭ്യാസ വകുപ്പിന്റെ  പിടിവാശി ഒഴിവാക്കണമെന്ന് മലപ്പുറം ജില്ല  ലോഹ്യ വിചാരവേദി യോഗം സി ടി രാജു ഉദ്ഘാടനം ചെയ്തു  യോഗത്തിൽ ശരീഫ് പാറക്കൽ, കെഎം ജയശങ്കർ, കേശവൻ നമ്പീശൻ,അലവി ചുങ്കത്ത്, നജീദ് ബാബു,പി മൊഹമ്മദ്‌,പിസി സൂരജ്,   യോഗത്തിൽ  പങ്കെടുത്തു.