Main Banner

കോവിഡ് നിബന്ധനകള്‍ പാലിച്ച് വിദ്യാലയങ്ങള്‍ തുറക്കണം – എയ്ഡഡ് സ്‌കൂള്‍ മാനേജര്‍മാര്‍


മലപ്പുറം : കോവിഡ് നിയമം പൂര്‍ണ്ണമായും പാലിച്ച് സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങള്‍ തുറക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന്  സ്‌കൂള്‍ മാനേജേഴ്‌സ് അസോസിയേഷന്‍ മലപ്പുറം ജില്ലാകണ്‍വെന്‍ഷന്‍  യോഗം സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. ജില്ലാ കമ്മിറ്റി കണ്‍വെന്‍ഷന്‍  സംസ്ഥാന  പ്രസിഡന്റും മുന്‍ മന്ത്രിയുമായ കുട്ടി അഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. ജില്ലയിലെ ഹയര്‍ സെക്കന്ററി സ്‌കൂളുകളില്‍ കൂടുതല്‍ ബാച്ചുകള്‍ അനുവദിച്ച് പഠന സൗകര്യമേര്‍പ്പെടുത്തണമെന്നും യോഗം ആവശ്യപ്പെട്ടു.

സ്‌കൂള്‍ മാനേജേഴ്‌സ് അസോസിയേഷന്‍ മലപ്പുറം ജില്ലാകണ്‍വെന്‍ഷന്‍ സംസ്ഥാന പ്രസിഡന്റും മുന്‍ മന്ത്രിയുമായ കുട്ടി അഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്യുന്നു
1 st paragraph

സംസ്ഥാന  സെക്രട്ടറി നാസര്‍ എടരിക്കോട് മുഖ്യപ്രഭാഷണം നടത്തി.  ജില്ലാ ജനറല്‍ സെക്രട്ടറി സൈനുല്‍ ആബിദ് പട്ടര്‍കുളം, അസീസ് മാസ്റ്റര്‍ പന്തല്ലൂര്‍,  കെ ടി ചെറിയ മുഹമ്മദ്, ഉണ്ണി ചേലേമ്പ്ര,സത്യന്‍ കോട്ടപ്പടി, ബിജു മേലാറ്റൂര്‍, യു സി കുമാരന്‍ വണ്ടൂര്‍, കമറുദ്ദീന്‍ കിഴിശ്ശേരി, സത്താര്‍ മാസ്റ്റര്‍ കൊണ്ടോട്ടി, മുഹമ്മദ് മാസ്റ്റര്‍ മലപ്പുറം, ലുഖ്മാന്‍ മങ്കട തുടങ്ങിയവര്‍ പ്രസംഗിച്ചു.

2nd paragraph