എ ആർ നഗർ ബാങ്ക്‌ ക്രമക്കേടിലെ രാഷ്ട്രീയ ഗൂഢാലോചനയും അന്വേഷണ വിധേയമാക്കണം: പികെ കൃഷണദാസ്

മലപ്പുറം: ഉന്നത മുസ്ലിം ലീഗ് നേതാക്കന്മാർക്കുൾപ്പെടെ ക്രമക്കേടിൽ പങ്കുണ്ടെന്ന് തെളിഞ്ഞ എ ആർ നഗർ സർവീസ് സഹകരണ ബാങ്ക് തട്ടിപ്പിലെ രാഷ്ട്രീയ ഗൂഡ്ഡാലോചനപുറത്ത്‌ കൊണ്ട്‌ വരണമെന്നും ഭരണസമിതി പിരിച്ചുവിട്ടു കുറ്റക്കാർക്കെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്നും സിപിഐ മലപ്പുറം ജില്ലാ കമ്മിറ്റി സെക്രട്ടറി പികെ കൃഷണദാസ്‌ ആവശ്യപ്പെട്ടു.

എ ഐ വൈ എഫ്‌ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ജെ ആർ ഓഫീസ്‌ ധർണ്ണ ഉദ്ഖാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം
സഹകരണ പ്രസ്ഥാനങ്ങൾ ശക്തിപ്പെടുത്തേണ്ട ഇക്കാലത്ത് മലപ്പുറം ജില്ലയിലെ വിവിധ സഹകരണ ബാങ്കുകളിൽ നിന്നും വലിയ ക്രമക്കേടുകളെ സംബന്ധിച്ചുള്ള ആരോപണങ്ങൾ ഉയർന്ന് വരുന്നത് ആശങ്കാ ജനകമാണെന്നും ഇക്കാര്യത്തിൽ കടുത്ത നടപടികൾ അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ജില്ലാ പ്രസിഡണ്ട്‌ അഡ്വ: കെ കെ സമദ്‌ അധ്യക്ഷത വഹിച്ചു.സ്വലിഹ്‌ തങ്ങൾ, പി അരുൺ, കെ ബിജു, കെ പി അസീസ്‌ ബാവ , അനീഷ്‌ പി,  റഷീദ്‌ വേങ്ങര എന്നിവർ സംസാരിച്ചുകെ വി നാസർ സ്വാഗതവും, പ്രവീൺ കാട്ടുങ്ങൽ നന്ദിയും പറഞ്ഞു