വിദ്യാഭ്യാസ അവഗണനക്കെതിരെ എം.എസ്.എഫ് കളക്ട്രേറ്റിലേക്ക് നടത്തിയ വിദ്യാര്‍ത്ഥി മാർച്ചിൽ സംഘർഷം, പോലീസ് ലാത്തിചാർജിൽ നിരവധി പേർക്ക് പരിക്ക്
ജില്ലാ നേരിടുന്ന വിദ്യാഭ്യാസ അവഗണക്കെതിരെ എം എസ് എഫ് നടത്തിയ മാർച്ചാണ് സംഘർഷത്തിൽ കലാശിച്ചത്.
സിവില്‍ സ്റ്റേഷനുമുന്നില്‍ പ്രതിഷേധിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. തുടര്‍ന്ന് പിരിഞ്ഞു പോകാതെ മുദ്രാവാക്യം വിളിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ ലാത്തിവീശുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു. പൊലീസ് അതിക്രമത്തില്‍ 15 ഓളം പ്രവർത്തകർക്ക് സാരമായി പരിക്കേൽക്കുകയും രണ്ട് പേർക്ക് ഗുരുതരമായി പരിക്ക് പറ്റുകയും ചെയ്തു.

എം.എസ്.എഫ് ജില്ലാ കണ്‍വീനര്‍മാരായ അഡ്വ. വി.എം ജുനൈദ്, ഫര്‍ഹാന്‍ ബിയ്യം എന്നിവരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ്, സെക്രട്ടറി അഷ്ഹര്‍ പെരുമുക്ക്, ജില്ലാ പ്രസിഡന്റ് കബീര്‍ മുതുപറമ്പ്, ജനറൽ സെക്രട്ടറി വി.എ.വഹാബ്, ട്രഷറർ പി.എ ജവാദ്, ഭാരവാഹികളായ കെ.എം ഇസ്മായില്‍, അസൈനാര്‍ നെല്ലിശ്ശേരി, ടി.പി നബീല്‍, എം. ശാക്കിര്‍, റഹീസ് ആലുങ്ങല്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

ജില്ലയിലെ വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ക്ക് നേരെ കണ്ണടക്കുന്ന അധികൃതരുടെ കണ്ണുതുറപ്പിക്കാനാണ് എം.എസ്.എഫ് വിദ്യാര്‍ത്ഥി വിപ്ലവം എന്ന പേരില്‍ സമരം ചെയ്യുന്നതെന്ന് സമരം ഉദ്‌ഘാടനം ചെയ്ത സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ് പറഞ്ഞു.

ജില്ലാ പ്രസിഡന്റ് കബീര്‍ മുതുപറമ്പ് അധ്യക്ഷത വഹിച്ചു. മുസ്‌ലിംലീഗ്
നൗഷാദ് മണ്ണിശ്ശേരി, എം.എസ്.എഫ് ദേശീയ സെക്രട്ടറി അഡ്വ: എന്‍.എ കരീം, സംസ്ഥാന വൈസ് പ്രസിഡന്റ് ഫാരിസ് പൂക്കോട്ടൂര്‍, സെക്രട്ടറി അഷ്ഹര്‍ പെരുമുക്ക്, ജില്ലാ ജനറൽ സെക്രട്ടറി വി.എ.വഹാബ്, ട്രഷറർ പി.എ ജവാദ്, സീനിയർ വൈസ് പ്രസിഡന്റ് കെ.എന്‍.ഹക്കീം തങ്ങള്‍, ഭാരവാഹികളായ കെ.എം ഇസ്മായില്‍, അഡ്വ: ഖമറുസ്സമാന്‍, അഡ്വ: പി സാദിഖലി, അസൈനാര്‍ നെല്ലിശ്ശേരി, ടി.പി നബീല്‍, അഡ്വ. ഷബീബുറഹ്മാന്‍, നവാഫ് കള്ളിയത്ത്,

ഹരിത ജില്ലാ പ്രസിഡന്റ് അഡ്വ: ത്വഹാനി കെ, ജനറൽ സെക്രട്ടറി എം.പി സിഫ്‌വ, മുസ്‌ലിം യൂത്ത്‌ലീഗ് മണ്ഡലം പ്രസിഡന്റ് ശരീഫ് മുടിക്കോട്, ജനറൽ സെക്രട്ടറി ശാഫി കാടേങ്ങൽ, പി.കെ.ബാവ എന്നിവർ പ്രസംഗിച്ചു.