ഇന്നോവ കാര്‍ നിയന്ത്രണം വിട്ട് വൈദ്യുതി തൂണിലിടിച്ച് ഒരാള്‍ മരിച്ചു.
മലപ്പുറം: കുന്നുമ്മല്‍ പെരിന്തല്‍മണ്ണ റോഡില്‍ ഇന്നോവ കാര്‍ നിയന്ത്രണം വിട്ട് വൈദ്യുതി തൂണിലിടിച്ച് ഒരാള്‍ മരിച്ചു.
കോഡൂര്‍ വരിക്കോട് സ്വദേശി കളപ്പാടന്‍ കുഞ്ഞിമ്മുതുവിന്റെ ഭാര്യ മൈമൂന (66) യാണ് മരിച്ചത്.

കഴിഞ്ഞ ദിവസം പുലര്‍ച്ചെ 1.30 AM ഓടെയാണ് സംഭവം. നിയന്ത്രണം വിട്ട കാര്‍ റോഡരികിലെ വൈദ്യുതി തൂണിലിടിച്ചു സമീപത്തെ വ്യാപാര സ്ഥാപനത്തിലേക്കു ഇടിച്ചു കയറുകയായിരുന്നു.

കാറിന്റെ മുന്‍ വശത്തെ ഒരു ഭാഗവും യാത്രക്കാര്‍ ഇരിക്കുന്ന വശത്തെ വാതിലുകളും അപകടത്തില്‍ തകര്‍ന്നു. കോയമ്പത്തൂരില്‍ നിന്നു നാലംഗ കുടുംബത്തോടൊപ്പം വരികയായിരുന്നു ഇവര്‍.

അപകടത്തില്‍ മൈമൂനയുടെ കാലിനു ഗുരുതര പരിക്കേറ്റിരുന്നു. മറ്റുള്ളവര്‍ക്കും നിസാര പരുക്കുകളേറ്റു. ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും വൈകീട്ടോടെ പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയിലാണ് മൈമൂന മരിച്ചത്.

മക്കള്‍: ഫാത്വിമ (ആലത്തൂര്‍പടി), മുംതാസ് (പൊന്‍മള), ഷബീബ് (സൗദി അറേബ്യ). മരുമക്കള്‍: സൈതലവി, ഷാഹുല്‍ ഹമീദ്, സഹീറ.