Fincat

ഷവർമ്മയെ ചൊല്ലി അക്രമം: ബി.ജെ.പി പ്രവർത്തകൻ അറസ്റ്റിൽ

കൊടുങ്ങല്ലൂർ: ഷവർമ്മയെ ചൊല്ലി ഭക്ഷണ ശാലയിൽ കയറി അക്രമം നടത്തിയ കേസിൽ ബി.ജെ.പി പ്രവർത്തകൻ അറസ്റ്റിൽ. ലോകമലേശ്വരം അറക്കത്താഴം ചെമ്പനെഴുത്ത് അമൽ (25)നെയാണ് മതിലകം പോലീസ് അറസ്റ്റ് ചെയ്തത്. കേസിലെ രണ്ടാം പ്രതിയാണ് ഇയാൾ. രണ്ട് പേരെ കൂടി പിടികിട്ടാനുണ്ട്.

1 st paragraph

കഴിഞ്ഞ 19 ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം. ഓർഡർ ചെയ്ത ഷവർമ്മ യഥാസമയം ലഭിച്ചില്ലെന്നും, പറഞ്ഞ എണ്ണം ഉണ്ടായില്ലെന്നും ആരോപിച്ചായിരുന്നു അക്രമം. അക്രമത്തിൽ കടയുടമ അൻസാരി ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്കേറ്റിരുന്നു. വീഡിയോ കോൺഫ്രൻസിലൂടെ മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ പ്രതിയെ റിമാൻഡ്​ ചെയ്തു.

2nd paragraph