ഉന്നത വിജയികളെ ആദരിച്ചു
തിരുന്നാവായ: കാദനങ്ങാടി’ഹീറോസ് ആൻ്റ് സ്പോർട്സ് ക്ലബിൻ്റെ ആഭിമുഖ്യത്തിൽ ‘പ്ലസ് ടു ‘എസ് ‘എസ്’ എൽ.സി.സ്കോളർഷിപ്പ് എക്സാം – തുടങ്ങിയവയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ക്ലബ് പരിസരത്ത് നടന്ന അനുമോദന ചടങ്ങിൽ ഉപഹാരങ്ങൾ നൽകി ആദരിച്ചു – പ്രസിഡണ്ട് ഹനീഫ എന്ന മാനു അധ്യക്ഷത വഹിച്ചു.

തിരുന്നാവായ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ‘കെ ടി ‘മുസ്തഫ ഉദ്ഘാടനം ചെയ്തു.ഉപദേശക സമിതി ചെയർമാനും മോട്ടിവേഷൻ ട്രൈനറുമായ .ഇ പി – എ- ലത്തീഫ് മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി.

വിവിധ മേഖലകളിലെ പ്രത്യേക പരിഗണന അർഹിക്കുന്ന വിദ്യാർത്ഥികളോട് സഹജീവ സ്നേഹത്തോടെയും ആർദ്രതയോടെയും പെരുമാറാനും അവരെ മുഖ്യധാരയിലെത്തിക്കാനും പരിശ്രമിക്കണമെന്ന് വിദ്യാർത്ഥികളെ ഉദ്ബോധിപ്പിച്ചു

സെക്രട്ടറി – ഇ പി ‘ബക്കർ ‘സിവി കബീർ, പഞ്ചായത്ത് മെമ്പർ ഇ പി ‘ മൊയ്തീൻ കുട്ടി . ഹസ്സൻ കാദങ്ങാടി’ കെ പി – അസൈനാർ, ടി പി’ ലത്തീഫ് ,നി സാം അത്തിക്കൽ’ ടി പി – അബൂ താഹിർ തുടങ്ങിയവർ പ്രസംഗിച്ചു.
