ബംഗാൾ ഉൾക്കടലിൽ ചക്രവാത ചുഴലി; സംസ്ഥാനത്താകെ യെല്ലോ അലർട്ട്,
കൊച്ചി: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ചക്രവാത ചുഴലി നാളെ ന്യൂനമർദ്ദമായി മാറാൻ സാദ്ധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ആന്ധ്രാ പ്രദേശ്- ഒഡീഷ തീരത്താണ് ഇത് രൂപം കൊളളുക. ഇതിന്റെ സ്വാധീനത്തിൽ കേരളത്തിൽ കനത്ത മഴയ്‌ക്ക് സാദ്ധ്യതയുണ്ട്. ഇന്ന് പതിനാല് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

ആറ് ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ടാണ്. ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണിത്. ശക്തമായ കാറ്റിന് സാദ്ധ്യതയുളളതിനാൽ മത്സ്യ തൊഴിലാളികൾ കടലിൽ പോകരുതെന്നും മുന്നറിയിപ്പുണ്ട്.