ആശുപത്രി ജീവനക്കാരിയോട് ലൈംഗിക ചുവയോടെ സംസാരിക്കുകയും, അക്രമം നടത്തുകയും ചെയ്തവരെ അറസ്റ്റ് ചെയ്തു.
കൽപകഞ്ചേരി: പുത്തനത്താണിയിലെ സുപ്രിയ ആശുപത്രിയിൽ അക്രമം നടത്തിയ പ്രതികളെ കൽപകഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു.

കൽപകഞ്ചേരി കല്ലിങ്ങലിൽ ശിവരാജ് (25), കല്ലിങ്ങലിലെ നായരുപടിക്കൽ വിൻഷാന്ത് (30), കാടാമ്പുഴ ജാറത്തിങ്ങൽ പള്ളത്ത് വിജു (31), കൽപകഞ്ചേരി തണ്ണീർച്ചാൽ പാക്കപറമ്പിൽ റിംഷാദ് (26) എന്നിവരാണ് അറസ്റ്റില്ലായത്.

കഴിഞ്ഞ നവമ്പർ 22 നാണ് അക്രമം നടത്തിയത്. പുത്തനത്താണി സുപ്രിയ ആസ്പത്രിയിൽ വാഹനാപകടത്തിൽ പരിക്കേറ്റ ഒരാളുമായി എത്തിയതായിരുന്നു.

ആശുപത്രി ജീവനക്കാരിയോട് ലൈംഗിക ചുവയോടെ സംസാരിക്കുകയും, അക്രമം നടത്തുകയുമായിരുന്നു. അക്രമം നടത്തി ഒളിവിൽ പോയ പ്രതികളെയാണ് പൊലീസ് പിടികൂടിയത്.
