അറസ്റ്റിലായ ഭര്‍ത്താവിനെതേടി പോലീസ് സ്റ്റേഷനിലെത്തി യുവതിയുടെ പാരാക്രമം
മലപ്പുറം: അറസ്റ്റിലായ ഭര്‍ത്താവിനെ തേടി ചങ്ങരംകുളം പോലീസ് സ്റ്റേഷനിലെത്തിയ യുവതി നടത്തിയ പരാക്രമത്തില്‍ രണ്ട് വനിതാ പോലീസുകാര്‍ക്ക് പരിക്കേറ്റു.വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെ ചങ്ങരംകുളം പോലീസ് സ്റ്റേഷന്‍ സിനിമാക്കഥയെ വെല്ലുന്ന നാടകീയ സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചത്.
വാടക നല്‍കാത്തതിന്റെ പേരില്‍ ചങ്ങരംകുളം പോലീസ് സ്റ്റേഷന് സമീപം ക്വാര്‍ട്ടേഴ്സില്‍ താമസിച്ച് വന്ന സുരേഷിന്റെ വാട്ടര്‍ കണക്ഷന്‍ കെട്ടിട ഉടമ വിശ്ചേദിച്ചെന്നും വെള്ളം ലഭിക്കുന്നില്ലെന്നും സുരേഷ് ചങ്ങരംകുളം പോലീസിന് പരാതി നല്‍കിയിരുന്നു.
സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ സുരേഷിനെ വിളിച്ച പോലീസുകാരനെ സുരേഷ് അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയുമാണ് ഉണ്ടായത്.സംഭവത്തില്‍ ചങ്ങരംകുളം പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയും സ്റ്റേഷനില്‍ എത്തിക്കുകയും ചെയ്തതോടെയാണ് ഇയാളുടെ ഭാര്യ കുട്ടിയെയും എടുത്ത് സ്റ്റേഷനില്‍ എത്തിയത്.എത്തിയ ഉടനെ തന്നെ യുവതി പോലീസ് സ്റ്റേഷനില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും പോലീസിന് നേരെ അക്രമങ്ങള്‍ക്ക് മുതിരുകയും ആയിരുന്നു.
പിടിച്ച് മാറ്റാന്‍ ചെന്ന സ്റ്റേഷനിലെ വനിതാ പോലീസുകാരായ സുജന(33)ലിജിത(29) എന്നിവരെയാണ് യുവതി അക്രമിച്ച് പരിക്കേല്‍പിച്ചത്. മര്‍ദ്ധനമേറ്റ പോലീസുകാര്‍ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.സംഭവത്തില്‍ യുവതിക്കെതിരെയും ചങ്ങരംകുളം പോലീസ് കേസ് റജിസ്റ്റര്‍ ചെയ്തു.
സുരേഷ് വാടക്ക് താമസിച്ച് വന്ന ക്വോര്‍ട്ടേഴ്സില്‍ വെള്ളം ലഭിക്കുന്നില്ലെന്ന പരാതി അന്വേഷിക്കാന്‍ വിളിച്ച പോലീസ് ഉദ്ധ്യോഗസ്ഥനെയാണ് വളരെ മോശമായ രീതിയില്‍ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത്.വാടക നല്‍കാത്തത് മൂലം കെട്ടിട ഉടമ വാട്ടര്‍ കണക്ഷന്‍ വിഛേദിച്ചിരിക്കുകയായിരുന്നെന്നാണ് അന്വേഷണത്തില്‍ മനസിലായതെന്നും കാര്യം അന്വേഷിക്കാനാണ് മൊബൈലില്‍ ബന്ധപ്പെട്ടതെന്നും കേള്‍ക്കാന്‍ പോലും തയ്യാറാവാതെ ഭീഷണിപ്പെടുത്തുകയും അസഭ്യവര്‍ഷം ചൊരിയുകയുമായിരുന്നെന്നും ഉദ്ധ്യോഗസ്ഥര്‍ പറഞ്ഞു .
പിടിയിലായ സുരേഷ് സമാനമായ നിരവധി കേസുകളില്‍ പ്രതിയാണെന്നും,നിരന്തരം അയല്‍വാസികളുമായും മറ്റും ഇത്തരത്തില്‍ തര്‍ക്കങ്ങളും പരാതികളും പതിവാണെന്നും പോലീസ് പറഞ്ഞു.