ക്വാറിയിൽ കുളിക്കാൻ ഇറങ്ങിയ യുവാക്കൾ അപകടത്തിൽപ്പെട്ടു. ഒരാളെ കാണാതായി
കുറ്റിപ്പുറം: ഊരോത്ത്പള്ളിയാലിൽ ക്വാറിയിൽ കുളിക്കാൻ ഇറങ്ങിയ യുവാക്കൾ അപകടത്തിൽപ്പെട്ടു. ഒരാളെ കാണാതായി. ആലത്തിയൂർ അണ്ണശ്ശേരി വീട്ടിൽ മുഹമ്മദ് ബഷീറിൻ്റെ മകൻ ബാദിറി(24)നെയാണ് കാണാതായത്.

വൈകീട്ട് അഞ്ചരയോടെയാണ് സംഭവം. ആലത്തിയൂർ സ്വദേശികളായ പത്ത് പേരോളം അടങ്ങുന്ന സംഘമാണ് പകരനെല്ലൂരിലെ കരിങ്കൽ ക്വാറിയിൽ കുളിക്കാനിറങ്ങിയത്. കുറ്റിപ്പുറം പോലീസും ഫയർ ഫോഴ്സും നാട്ടുകാരും ചേർന്ന് തിരച്ചിൽ തുടരുകയാണ്. കനത്ത മഴയും ഇരുട്ടും തിരച്ചിലിന് തടസ്സമായി. നാളെ രാവിലെ തിരച്ചിൽ തുടരും.