ദേശീയ പാതയില്‍ വാഹനാപകടം; ഒരാൾ മരിച്ചു.
പെരിന്തൽമണ്ണ: ദേശീയ പാതയില്‍ കോഴിക്കോട് റോഡിൽ വാഹനാപകടം. അമ്മിനിക്കാട് സ്വദേശി മരണപ്പെട്ടു. വാക്കയിൽ അബൂട്ടിയുടെ മകൻ ആഷിക്കാണ് മരിച്ചത്.

ദേശീയ പാതയിലൂടെ പോവുകയായിരുന്ന വാൻ റോഡിൽ തെന്നി മറിയുകയായിരുന്നു. നിലവിൽ ആഷിക് അങ്ങാടിപ്പുറം പരിയാപ്പുരത്താണ് താമസിച്ചിരുന്നത്.