Fincat

കമിതാക്കളെ സ്വകാര്യ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തി

ഇടുക്കി: കുമളി ടൌണിലെ സ്വകാര്യ ലോഡ്ജിൽ കമിതാക്കളെ മരിച്ച നിലയിൽ കണ്ടെത്തി. കുമളി അട്ടപ്പള്ളം കുമ്പന്താനം വീട്ടിൽ ധനീഷ് (24) പുറ്റടി രഞ്ജിതി ഭവനിൽ അഭിരാമി (20), എന്നിവരാണ് മരിച്ചത്. വിഷം കഴിച്ച് അത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം. ഉച്ചയോടെ താൻ ആത്മഹത്യ ചെയ്യാൻ പോകുകയാണെന്ന് ധനീഷ് ബന്ധുക്കളിലൊരാളെ ഫോണിൽ വിളിച്ച് അറിയിച്ചു.

ഇവരെ പോലീസും പല ഭാഗത്തായി തെരച്ചിൽ ആരംഭിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇൻക്വസ്റ്റിനു ശേഷം പോസ്റ്റുമോർട്ടത്തിനായി മൃതദേഹങ്ങൾ മെഡിക്കൽ കോളജിലേക്ക് മാറ്റും.

2nd paragraph