Fincat

മലയാളി കുടുംബത്തിന് തണൽ നൽകിയ പൊലീസുകാർക്ക് അജ്മാൻ കിരീടാവകാശിയുടെ ആദരം

അജ്മാൻ: മലയാളി കുടുംബത്തിന് തണലേകിയ അജ്മാൻ പൊലീസ് ഉദ്യോഗസ്ഥർക്ക് കിരീടാവകാശിയുടെ ആദരം. പൊലീസുദ്യോഗസ്ഥരായ ഹാഷിം മുഹമ്മദ് അബ്ദുല്ല, ഫാത് അൽ റഹ്മാൻ അഹമദ് അബ്ഷർ എന്നിവരെയാണു കിരീടാവകാശി ഷെയ്ഖ് അമ്മാർ ബിൻ ഹുമൈദ് അൽ നു ഐമി ആദരിച്ചത്.

1 st paragraph

പേര് വെളിപ്പെടുത്താത്ത മലയാളി കുടുംബം സ്കൂൾ തുറക്കുന്നതിനു മുന്നോടിയായി കുട്ടികളുടെ പിസിആർ പരിശോധനാ കേന്ദ്രത്തിൽ ചെന്നതായിരുന്നു. വൈകിട്ട് അഞ്ചിനായിരുന്നു പരിശോധനാ കേന്ദ്രം തുറക്കുന്നത്. വെയിലത്ത് കാത്തുനിൽക്കുകയായിരുന്ന ഭാര്യയും രണ്ടു മക്കളുമടങ്ങുന്ന കുടുംബത്തെ പൊലീസ് തങ്ങളുടെ വാഹനത്തിൽ കയറ്റിയിരുത്തി.

2nd paragraph

പിതാവ് ഇതിന്റെ വിഡിയോ ചിത്രീകരിക്കുകയും പൊലീസുകാർക്കു നന്ദി പറഞ്ഞ് സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. ഇതു വൈറലായതിനെ തുടർന്ന് അധികൃതരുടെ ശ്രദ്ധയിൽപ്പെടുകയും പൊലീസുകാരെ ആദരിക്കുകയുമായിരുന്നു.

പൊലീസുദ്യോഗസ്ഥരുടെ മനുഷ്യത്വപരമായ പ്രവൃത്തിയെ കിരീടാവകാശി അഭിനന്ദിച്ചു. സമൂഹത്തിന് സേവനവുമായി അജ്മാൻ പൊലീസ് കൂടെയുണ്ടാകും, അവർ സ്വദേശികളാണെങ്കിലും പ്രവാസികളാണെങ്കിലും– അദ്ദേഹം ട്വീറ്റ് ചെയ്തു.