കോവിഡ് 19: ജില്ലയില്‍ 3,576 പേര്‍ക്ക് വൈറസ്ബാധ, 2,532 പേര്‍ക്ക് രോഗമുക്തി

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20.43 ശതമാനം
നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 3,425 പേര്‍
ഉറവിടമറിയാതെ 56 പേര്‍ക്ക്
ആരോഗ്യമേഖലയില്‍ ഒരാള്‍ക്കും
രോഗബാധിതരായി ചികിത്സയില്‍ 30,682 പേര്‍
ആകെ നിരീക്ഷണത്തിലുള്ളത് 76,661 പേര്‍

മലപ്പുറം ജില്ലയില്‍ ചൊവ്വാഴ്ച (ഓഗസ്റ്റ് 31) ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരാള്‍ക്കുള്‍പ്പടെ 3,576 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 20.43 ശതമാനം ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് രേഖപ്പെടുത്തിയ ഈ ദിവസം 3,425 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും 56 പേര്‍ക്ക് ഉറവിടമറിയാതെയുമാണ് രോഗബാധ. കൂടാതെ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ജില്ലയിലെത്തിയ 94 പേര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 2,532 പേരാണ് ചൊവ്വാഴ്ച കോവിഡ് മുക്തരായത്. ഇതോടെ ജില്ലയില്‍ കോവിഡ് മുക്തരായവരുടെ എണ്ണം 4,64,075 ആയി.

76,661 പേരാണ് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 30,682 പേര്‍ വിവിധ കേന്ദ്രങ്ങളിലായി ചികിത്സയില്‍ കഴിയുകയാണ്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 828 പേരും കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 411 പേരും 110 പേര്‍ കോവിഡ് സെക്കന്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലുമാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കു കീഴിലുള്ള പ്രത്യേക താമസ കേന്ദ്രങ്ങളായ ഡൊമിസിലിയറി കെയര്‍ സെന്ററുളില്‍ 217 പേരും ശേഷിക്കുന്നവര്‍ വീടുകളിലുമാണ് കഴിയുന്നത്. ഇതുവരെ കോവിഡ് ബാധിതരായി 2,023 മരണങ്ങളാണ് ജില്ലയില്‍ ഉണ്ടായിട്ടുള്ളത്.

ജില്ലയില്‍ 25 ലക്ഷം പിന്നിട്ട് കോവിഡ് വാക്‌സിനേഷന്‍

ഊര്‍ജിത കോവിഡ് വാക്‌സിനേഷന്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയില്‍ കഴിഞ്ഞ ദിവസം മാത്രം വാക്‌സിനേഷന്‍ നല്‍കിയത് 73,512 പേര്‍ക്ക്. 184 സര്‍ക്കാര്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങളും, 19 സ്വകാര്യ വാക്‌സിനേഷന്‍ കേന്ദ്രങ്ങളും അവധി ദിനത്തിലും പ്രവര്‍ത്തിച്ചാണ് ഇത്രയും പേര്‍ക്ക് വാക്‌സിന്‍ ലഭ്യമാക്കിയത്. ഇതോടെ തിങ്കളാഴ്ച വൈകീട്ട് വരെ വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം 25,45,276 ആയി. ഇതില്‍ 19,05,667 പേര്‍ക്ക് ഒന്നാം ഡോസും 6,39,609 പേര്‍ക്ക് രണ്ടാം ഡോസും നല്‍കാന്‍ കഴിഞ്ഞതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ കെ. സക്കീന അറിയിച്ചു. അഥിതി തൊഴിലാളികള്‍ക് ജോലിക്ക് മുടക്കം കൂടാതെ വാക്‌സിന്‍ എടുക്കുന്നതിനായി വൈകീട്ട് മുതല്‍ പ്രത്യേക വാക്‌സിനേഷന്‍ കേന്ദ്രങ്ങളും ജില്ലയില്‍ സജ്ജീകരിച്ചിരുന്നു.

ജില്ലയിലെ വാക്‌സിനേഷന്‍ ശക്തിപ്പെടുത്തുന്നതിന് ‘ഡോക്ടേഴ്സ് ഫോര്‍ യൂ’ സംഘടനയും

ഡിസാസ്റ്റര്‍ ഹിറ്റ് സോണില്‍ 13 വര്‍ഷത്തെ പരിചയസമ്പത്തുളള ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര സംഘടനയാണ്
ഡോക്ടേഴ്‌സ് ഫോര്‍ യു. ജില്ലയില്‍ കോവിഡ് വാക്‌സിനേഷന് സഹായിക്കുന്നതിനായാണ് സംഘം പ്രവര്‍ത്തിക്കുന്നത്. സംഘടനയുടെ അഞ്ച് യൂണിറ്റുകള്‍ ഈ മാസം 25 മുതല്‍ ജില്ലയില്‍ കോവിഡ് വാക്‌സിനേഷന്‍ രംഗത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. ഏഴ് പേരടങ്ങുന്ന ഒരു യൂണിറ്റില്‍ ഒരു ഡോക്ടര്‍, രണ്ട് സ്റ്റാഫ് നേഴ്സ്, രണ്ട് ജെ.പി.എച്.എന്‍, രണ്ട് ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ എന്നിവരാണുള്ളത്. ഇത്തരത്തിലുളള ഒരു യൂണിറ്റിന് ഒരു ദിവസം ചുരുങ്ങിയത് 400 പേര്‍ക്ക് വാക്സിന്‍ നല്‍കാന്‍ സാധിക്കും. ജില്ലയില്‍ പെരിന്തല്‍മണ്ണ, നിലമ്പൂര്‍, മക്കരപ്പറമ്പ്, മലപ്പുറം, തിരൂര്‍ എന്നിവിടങ്ങളിലാണ് ഈ സംഘം ഇപ്പോള്‍ വാക്സിനേഷന്‍ നല്‍കുന്നത്. തുടര്‍ന്ന് മറ്റു സ്ഥലങ്ങളിലേക്കും ഇവരുടെ സേവനം ഉപയോഗപ്പെടുത്തും.

ആരോഗ്യ ജാഗ്രത ഉറപ്പാക്കണം

കോവിഡ് ബാധിതരുമായി സമ്പര്‍ക്കമുണ്ടെന്ന് ബോധ്യമായാല്‍ നിര്‍ബന്ധമായും വീടുകളില്‍ പ്രത്യേകം നിരീക്ഷണത്തില്‍ കഴിയണം. മറ്റുള്ളവരിലേക്ക് രോഗം പകരാതിരിക്കാനുള്ള പരമാവധി മുന്‍കരുതലുകള്‍ സ്വീകരിക്കുകയും വേണം. ആരോഗ്യ പ്രശ്‌നങ്ങളുള്ളവര്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെട്ട് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.  

ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

മലപ്പുറം ജില്ലയില്‍ ചൊവ്വാഴ്ച (ഓഗസ്റ്റ് 31) രോഗബാധിതരായവരുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള എണ്ണം ചുവടെ ചേര്‍ക്കുന്നു,

എ.ആര്‍ നഗര്‍ 26
ആലങ്കോട് 13
ആലിപ്പറമ്പ് 35
അമരമ്പലം 44
ആനക്കയം 25
അങ്ങാടിപ്പുറം 223
അരീക്കോട് 22
ആതവനാട് 49
ഊരകം 19
ചാലിയാര്‍ 39
ചീക്കോട് 33
ചേലേമ്പ്ര 42
ചെറിയമുണ്ടം 14
ചെറുകാവ് 25
ചോക്കാട് 06
ചുങ്കത്തറ 46
എടക്കര 40
എടപ്പറ്റ 11
എടപ്പാള്‍ 82
എടരിക്കോട് 15
എടവണ്ണ 41
എടയൂര്‍ 56
ഏലംകുളം 44
ഇരിമ്പിളിയം 35
കാലടി 46
കാളികാവ് 21
കല്‍പകഞ്ചേരി 12
കണ്ണമംഗലം 45
കരുളായി 10
കരുവാരക്കുണ്ട് 15
കാവനൂര്‍ 33
കീഴാറ്റൂര്‍ 55
കീഴുപറമ്പ് 28
കോഡൂര്‍ 13
കൊണ്ടോട്ടി 41
കൂട്ടിലങ്ങാടി 12
കോട്ടക്കല്‍ 50
കുറുവ 58
കുറ്റിപ്പുറം 64
കുഴിമണ്ണ 33
മക്കരപ്പറമ്പ് 50
മലപ്പുറം 93
മമ്പാട് 41
മംഗലം 10
മഞ്ചേരി 76
മങ്കട 81
മാറാക്കര 41
മാറഞ്ചേരി 15
മേലാറ്റൂര്‍ 36
മൂന്നിയൂര്‍ 24
മൂര്‍ക്കനാട് 86
മൂത്തേടം 07
മൊറയൂര്‍ 44
മുതുവല്ലൂര്‍ 12
നന്നമ്പ്ര 10
നന്നംമുക്ക് 21
നിലമ്പൂര്‍ 44
നിറമരുതൂര്‍ 38
ഒതുക്കുങ്ങല്‍ 34
ഒഴൂര്‍ 29
പള്ളിക്കല്‍ 17
പാണ്ടിക്കാട് 126
പരപ്പനങ്ങാടി 17
പറപ്പൂര്‍ 23
പെരിന്തല്‍മണ്ണ 55
പെരുമണ്ണ ക്ലാരി 14
പെരുമ്പടപ്പ് 18
പെരുവള്ളൂര്‍ 19
പൊന്മള 08
പൊന്മുണ്ടം 10
പൊന്നാനി 42
പൂക്കോട്ടൂര്‍ 28
പോരൂര്‍ 10
പോത്തുകല്ല് 29
പുലാമന്തോള്‍ 26
പുളിക്കല്‍ 22
പുല്‍പ്പറ്റ 49
പുറത്തൂര്‍ 07
പുഴക്കാട്ടിരി 34
താനാളൂര്‍ 19
താനൂര്‍ 03
തലക്കാട് 15
തവനൂര്‍ 28
താഴേക്കോട് 31
തേഞ്ഞിപ്പലം 27
തെന്നല 21
തിരുനാവായ 30
തിരുവാലി 25
തൃക്കലങ്ങോട് 49
തൃപ്രങ്ങോട് 09
തുവ്വൂര്‍ 47
തിരൂര്‍ 10
തിരൂരങ്ങാടി 25
ഊര്‍ങ്ങാട്ടിരി 30
വളാഞ്ചേരി 19
വളവന്നൂര്‍ 16
വള്ളിക്കുന്ന് 44
വട്ടംകുളം 40
വാഴക്കാട് 46
വാഴയൂര്‍ 34
വഴിക്കടവ് 26
വെളിയങ്കോട് 04
വേങ്ങര 43
വെട്ടത്തൂര്‍ 15
വെട്ടം 12
വണ്ടൂര്‍ 41