Fincat

കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു

ആലപ്പുഴ: ബൈപ്പാസിൽ കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. ബാപ്പു വൈദ്യർ ജംഗ്ഷൻ ഭാഗത്ത് പുലർച്ചെ രണ്ട് മണിയോടെയായിരുന്നു അപകടം. എറണാകുളം സ്വദേശികളായ ബാബു (40), സുനിൽ കുമാർ (40) മരിച്ചത്.

1 st paragraph

പരുക്കേറ്റ രണ്ടു പേർ അതീവ ഗുരുതരാവസ്ഥയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. മിൽട്ടൺ, ജോസഫ് വിദ്യാർത്ഥി ആശുപത്രിയിലുള്ളത്. എതിർദിശയിൽ വന്ന കാറുകൾ ബാപ്പു വൈദ്യർ ജംഗ്ഷൻ ഭാഗത്ത് കൂട്ടിയിടിച്ചു. പോലീസും അഗ്നിശമന സേനയും കാർ വെട്ടിപ്പൊളിച്ചാണ് നാല് പേരെയും പുറത്തെടുത്തത്.

2nd paragraph