റിപ്പോർട്ടർ ടി.വിയുടെ വാഹനം അടിച്ചു തകർത്തു
കോഴിക്കോട്: റിപ്പോർട്ടർ ടി.വിയുടെ കോഴിക്കോട് ബ്യൂറോ വാഹനം അടിച്ചു തകർത്തു. മാവൂർ റോഡ് ശ്മശാനം റോഡിൽ നിർത്തിയിട്ടിരുന്ന വാഹനം രാത്രിയിലാണ് അടിച്ച് തകർത്തത്.

ഇലക്ട്രോണിക്സ് ഉപകരണങ്ങളും ആക്സസറീസും മോഷണം പോയിട്ടുണ്ട്. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്ത് എത്തി പരിശാധന നടത്തി. നടക്കാവ് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.