എത്ര മദ്യശാലകള്‍ അടച്ചുപൂട്ടി? സര്‍ക്കാരിനെതിരെ അതിരുക്ഷ വിമര്‍ശനമുയര്‍ത്തി ഹൈക്കോടതി

കൊച്ചി: ബെവ്‌കോ വിഷയത്തില്‍ സര്‍ക്കാരിനെതിരെ അതിരൂക്ഷ വിമര്‍ശനമുയര്‍ത്തി വീണ്ടും ഹൈക്കോടതി. ബെവ്‌കോ ഷോപ്പുകളില്‍ ഇപ്പോഴുമുള്ള തിരക്ക് ചൂണ്ടിക്കാട്ടിയാണ് കോടതി സര്‍ക്കാരിനെതിരെ ചോദ്യമുയര്‍ത്തിയത്.

അടിസ്ഥാന സൗകര്യമില്ലാത്ത എത്ര മദ്യശാലകള്‍ അടച്ചുപൂട്ടി എന്ന കോടതിയുടെ ചോദ്യത്തിന് കൃത്യമായി മറുപടി നല്‍കാന്‍ സര്‍ക്കാര്‍ അഭിഭാഷകന് സാധിക്കാതെ വന്നതോടെയാണ് സര്‍ക്കാരിനെതിരെ കോടതിയുടെ രുക്ഷവിമര്‍ശനം. നടപടി എടുക്കാം എന്ന് പറഞ്ഞശേഷം അതില്‍ നിന്ന് പിന്നാക്കം പോകുന്നതിനെതിരെയും കോടതി വിമര്‍ശനം ഉയര്‍ത്തി.

മാറ്റിസ്ഥാപിക്കേണ്ടതും അടിസ്ഥാന സൗകര്യമൊരുക്കേണ്ടതുമായ ബെവ്‌കോ ഷോപ്പുകളുടെ കാര്യത്തില്‍ അടിയന്തിര തീരുമാനം വേണമെന്ന് േകാടതി പറഞ്ഞു. അടുത്ത തവണ കേസ് പരിഗണിക്കുമ്പോള്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ച് എന്ന് വ്യക്തമാക്കണമെന്നും കൃത്യമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു.ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

അതേസമയം ഇതുവരെ മൂന്ന് ഔട്ട്‌ലറ്റുകള്‍ മാറ്റി സ്ഥാപിച്ചതായും 24 മദ്യശാലകളില്‍ അടിസ്ഥാന സീകര്യങ്ങള്‍ വര്‍ധിപ്പിക്കുമെന്നും അഭിഭാഷകന്‍ അറിയിച്ചു. കേസ് ഈ മാസം 16 ന് വീണ്ടും പരിഗണിക്കും.