കോഴിക്കോട് ജില്ലയിൽ തിങ്കളാഴ്ച മുതൽ കടകൾ തുറക്കുമെന്ന് വ്യാപാരികൾ
കോഴിക്കോട്: ജില്ലയിൽ തിങ്കളാഴ്ച മുതൽ കടകൾ തുറക്കുമെന്ന് വ്യാപാരികൾ. ജില്ലയിൽ കണ്ടെയിൻമെന്റ് സോണുകൾ ഉൾപ്പെടെയുള്ള പ്രദേശങ്ങളിലും സ്ഥാപനങ്ങൾ തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി നസറുദ്ദീൻ പറഞ്ഞു.

സംസ്ഥാനത്ത് കൊവിഡ് വ്യാപനക്കണക്കിന്റെ അടിസ്ഥാനത്തിൽ ജില്ലയിൽ കണ്ടെയ്ൻമെൻറ് സോണുകൾ തീരുമാനിച്ചതോടെ ഭൂരിഭാഗം പ്രദേശങ്ങളിലും കടകൾ അടഞ്ഞുകിടക്കുന്ന സാഹചര്യമാണുള്ളത്.

കടകൾ തുറക്കാൻ അനുവദിക്കാത്തതിനാൽ കഴിഞ്ഞ മാസം കോഴിക്കോട് മിഠായിത്തെരുവിൽ വ്യാപാരികൾ പ്രതിഷേധിച്ചിരുന്നു.പിന്നീട് സർക്കാരുമായി നടത്തിയ ചർച്ചയിൽ ഞായർ ഒഴികെയുള്ള ദിവസങ്ങളിൽ കടകൾ തുറക്കാൻ അനുമതി നൽകുകയായിരുന്നു.