Fincat

യൂത്ത് കോൺഗ്രസ്സ് ചരിതപന്തം സംഘടിപ്പിച്ചു

തിരൂർ: യൂത്ത് കോൺഗ്രസ്സ് തിരൂർ മണ്ഡലം കമ്മിറ്റി യുടെ നേത്യത്വത്തിൽ ഒറ്റുകാരുടെ മഷിയിലല്ല ദേശാഭിമാനികളുടെ രക്തത്തുള്ളികളിലാണ് മലബാർ ചരിത്രം എന്ന്‌ ഓർമപ്പെടുത്താൻ ചരിതപന്തം എന്ന പേരിൽ പന്തം കൊളുത്തി പ്രതിഷേധം സംഘടിപ്പിക്കിച്ചു.

1 st paragraph

സ്വാതന്ത്ര്യ സമര രക്തസാക്ഷി പട്ടികയിൽ നിന്ന് 387 മലബാർ സമര പോരാളികളെ ഒഴിവാക്കിയ സംഘ പരിവാറിന്റെ ചരിത്ര വക്രീകരണത്തിനെതിരെ നടത്തിയ ചരിത പന്തം ഡി.സി.സി. ജനറൽ സെക്രട്ടറി യാസർ പൊട്ടച്ചോല ഉദ്ഘാടനം ചെയ്തു. മണ്ഡലം യൂത്ത് കോൺഗ്രസ്സ് പ്രസിഡന്റ് റിഷാദ് വെളിയമ്പാട്ട് അധ്യക്ഷത വഹിച്ചു.ഗാന്ധി ദർശൻ വേദി ജില്ല ചെയർമാൻ
എ.ഗോപാലകൃഷ്ണൻ,ബ്ലോക്ക് കോൺഗ്രസ്സ് വൈസ് പ്രസിഡന്റ് അഡ്വ: സബീന,ആമിനമോൾ,മനോജ്‌ മാഷ്, അഷ്‌റഫ്‌ അളത്തിൽ, ഷബീർ നെല്ലിയാലി, വിജയൻ ചെമ്പഞ്ചേരി, അരുൺ ചമ്പ്ര, സഫുവാൻ ഏഴൂർ, ദിലീപ് മൈലാടിക്കുന്ന്, ഷനീബ് പയ്യനങ്ങാടി തുടങ്ങിയവർ സംസാരിച്ചു.

2nd paragraph