Fincat

കലക്ടർ ടി.വി സുഭാഷ് വിവാഹിതനായി

കൊവിഡ് പ്രതിസന്ധി കാലത്ത് കണ്ണൂരിനെ നയിച്ച കലക്ടർ ടി.വി സുഭാഷ് വിടപറയും മുൻപെ കണ്ണൂരിൽ നിന്നും വിവാഹിതനായി. കണ്ണൂർ മാച്ചേരിയിലെ വത്സരാജിന്റെ മകൾ കെ.വി ശ്രുതികലക്ടർയാണ് വധു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടു ചക്കരക്കൽ മാച്ചേരിയിലെ വധൂ ഗൃഹത്തിൽവെച്ചായിരുന്നു വിവാഹം.

1 st paragraph

ആലപ്പുഴ സ്വദേശിയാണ് കലക്ടർ ടി.വി സുഭാഷ്. വധൂ-വരൻമാരും അടുത്തബന്ധുക്കളും മാത്രമാണ് ലളിതമായ ചടങ്ങിൽ പങ്കെടുത്തത്. സംസ്ഥാനത്ത് ഐ. എ. എസ് ഉദ്യോഗസ്ഥൻമാരെ പുനർവിന്യസിക്കുന്നതിന്റെ ഭാഗമായാണ് കണ്ണൂർ കലക്ടർ ടി.വി സുഭാഷിനെ കൃഷി ഡയറക്ടർ സ്ഥാനത്തേക്ക് മാറ്റിയത്.

2nd paragraph

അദ്ദേഹത്തിന്റെ കണ്ണൂർ കലക്ടർ സ്ഥാനത്തുള്ള അവസാന ദിവസമായിരുന്നു ശനിയാഴ്ച്ച. ഇതിനിടെയാണ് ലളിതമായ ചടങ്ങോടെ കണ്ണൂരിൽ നിന്നു തന്നെ അദ്ദേഹം വിവാഹിതനായത്. കണ്ണൂർ ജില്ലയിൽ നിരവധി ക്രിയാത്മകമായ ഇടപെടലുകളിലൂടെ ജനപ്രീതി നേടിയ ഭരണാധികാരിയാണ് ടി.വി സുഭാഷ്.

ഗസൽ സംഗീതം ഹൃദയ ശ്വാസം പോലെ കൊണ്ടു നടന്ന സുഭാഷ് കണ്ണൂരിന്റെ സായാഹ്നങ്ങളെ തന്റെ ‘ഗസൽ ആലാപനത്താൽ സംഗീത സാന്ദ്രമാക്കിയിട്ടുണ്ട്. 2019 ജൂൺ 24നാണ് മിർ മുഹമ്മദലിക്ക് പകരക്കാരനായി കണ്ണൂർ കലക്ടറായി ടി.വി സുഭാഷെന്ന ആലപ്പുഴക്കാരൻ അധികാരമേൽക്കുന്നത് ഇൻഫർമേഷൻ ആൻഡ് പബ്ളിക് റിലേഷൻസ് വകുപ്പ് ഡയറക്ടർ പദവിയന്ന നിന്നാണ്.