ലൈറ്റ്‌സ് ആൻഡ് സൗണ്ട്‌സ് ജീവനക്കാരൻ ജീവനൊടുക്കി
തൃശ്ശൂര്‍: ലോക്ക്ഡൗണിനെ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ഒരു ലൈറ്റ്‌സ് ആൻഡ് സൗണ്ട്‌സ് ജീവനക്കാരൻ കൂടി ജീവനൊടുക്കി. തൃപ്രയാർ സ്വദേശി സജീവൻ ആണ് ആത്മഹത്യ ചെയ്തത്. തൂങ്ങി മരിക്കുകയായിരുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു സജീവനെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

ഈ മേഖലയിലെ ഒന്‍പതാമത്തെ ആത്മഹത്യയാണ് ഇതെന്ന് ലൈറ്റ് ആന്‍റ് സൗണ്ട് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. ലൈറ്റ് ആന്‍റ് സൗണ്ട് ജീവനക്കാരുടെ ജീവിതം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും സര്‍ക്കാര്‍ അനിവാര്യമായ നടപടികള്‍ സ്വീകരിക്കണമെന്നും അസോസിയേഷന്‍ ആവശ്യപ്പെട്ടു.