Fincat

പ്രതിപക്ഷത്തിന് ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സമയമില്ല; ഗ്രൂപ്പ് തര്‍ക്കവും പരസ്പര തര്‍ക്കവും മാത്രമെന്ന് എ വിജയരാഘവന്‍

തിരുവനന്തപുരം: ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പ്രതിപക്ഷത്തിന് സമയമില്ലെന്ന് സിപിഎം ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്‍. കോണ്‍ഗ്രസില്‍ നടക്കുന്നത് വമ്പിച്ച ഗൃഹസന്ദര്‍ശനം. പഴയ നേതാവിനെ പുതിയ നേതാവ് കാണുന്നു. പരസ്പരം കെട്ടിപ്പിടിക്കുന്നു. പ്രതിപക്ഷത്തിന് ഗ്രൂപ്പ് തര്‍ക്കവും പരസ്പര തര്‍ക്കവും മാത്രമാണുള്ളത്. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സമയമില്ല.

1 st paragraph

ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് മുന്നില്‍ നിശ്ശബ്ദമായി നില്‍ക്കുകയാണ് പ്രതിപക്ഷമെന്നും അദ്ദേഹം പറഞ്ഞു. അധ്യാപക സംഘടനയുടെ സെക്രട്ടേറിയേറ്റ് ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു വിജയരാഘവന്‍.

2nd paragraph

ഡിസിസി പട്ടികയെ ചൊല്ലി ഒരാഴ്ചയോളമായി കത്തുന്ന കോണ്‍ഗ്രസ് പോര് തീര്‍ക്കാന്‍ ഹോം അനുനയവുമായി ഇറങ്ങിയിരിക്കുകയാണ് സംസ്ഥാന നേതൃത്വം. അങ്ങോട്ട് പോയി ചര്‍ച്ചയ്ക്കില്ലെന്ന് പറഞ്ഞ് ഉടക്കിട്ട നേതാക്കളെ വീട്ടിലെത്തി കണ്ടാണ് സമവായശ്രമം. ആദ്യം പുതുപ്പള്ളിയിലെ വീട്ടിലെത്തി ഉമ്മന്‍ചാണ്ടിയെയും പിന്നെ ഹരിപ്പാടെത്തി ചെന്നിത്തലയെയും പ്രതിപക്ഷ നേതാവ് സതീശന്‍ ഇന്നലെ കണ്ടു.