11 പേർക്ക് നിപ്പ രോഗലക്ഷണം, എട്ടു പേരുടെ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു, സമ്പർക്കപ്പട്ടികയിൽ 251 പേർ
തിരുവനന്തപുരം: ചാത്തമംഗലം പഞ്ചായത്തിൽ നിപ്പ ബാധിച്ച് മരിച്ച പന്ത്രണ്ടുകാരന്റെ സമ്പർക്കപ്പട്ടികയിൽ 251 പേർ. നിപ്പ അവലോകനയോഗത്തിന് ശേഷം നടന്ന വാർത്താസമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ഇതിൽ 11 പേർക്ക് നിപ്പ രോഗലക്ഷണമുള്ളതായും മന്ത്രി അറിയിച്ചു.
എട്ടുപേരുടെ സാമ്പിൾ എൻ,ഐ.വിയിൽ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. പരിശോധനാഫലം ഇന്ന് ലഭിക്കും. മൂന്നുപേരുടെ സാമ്പിൾ ഇന്ന് അയയ്ക്കും. കുട്ടിയുമായി അടുത്ത സമ്പർക്കമുള്ളത് 54 പേരാണ്. സമ്പർക്കപട്ടികയിലെ 121 പേർ ആരോഗ്യപ്രവർത്തകരാണെന്നും മന്ത്രി അറിയിച്ചു.