ജോലിയും മെഡിക്കല്‍ സീറ്റും വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിപ്പ്:ആരോപണങ്ങള്‍ക്ക് മറുപടിയുമായി ആരോപണവിധേയ യുവതി രംഗത്ത്

മുഖ്യമന്ത്രിക്കും,ഡിജിപിക്കും പരാതി നല്‍കി

ചങ്ങരംകുളം:ജോലിയും മെഡിക്കല്‍ സീറ്റും വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ് നടത്തിയെന്ന ആരോപണവുമായി തിരുനാവായ സ്വദേശിയായ വ്യക്തി ഒരു ഓണ്‍ലൈന്‍ ചാനലില്‍ തനിക്ക് എതിരെ നടത്തിയ ആരോപണങ്ങള്‍ക്ക് മറുപടിയുമായി കണ്ണൂര്‍ സ്വദേശിയും നിയമ ബിരുദധാരിയും സാമൂഹ്യ പ്രവര്‍ത്തകയുമായ യുവതി രംഗത്ത്.കണ്ണൂര്‍ സ്വദേശിയും നിലവില്‍ എറണാംകുളത്ത് താമസക്കാരിയുമായ നുസ്റത്ത് എന്ന യുവതിയാണ് ഇവര്‍ക്കെതിരെ വന്ന ആരോപണങ്ങള്‍ക്ക് മറുപടിയുമായി ചങ്ങരംകുളത്ത് മാധ്യമപ്രവര്‍ത്തകരെ കണ്ടത്.

നിയമബിരുദധാരി എന്ന നിലയില്‍ ഇവരുടെ ചില കേസു നടത്തിപ്പുമായി ബന്ധപ്പെട്ട് വന്ന കാലതാമസങ്ങളും തുടര്‍ന്ന് വന്ന ചില സാമ്പത്തിക ഇടപാടു കളും തീരുമാനത്തിലെത്താത്തതിനെ തുടര്‍ന്ന് ഹൈക്കോടതിയില്‍ ഇതുമായി ബന്ധപ്പെട്ട കേസ് നില നില്‍ക്കെ മാസങ്ങള്‍ക്ക് മുമ്പ് ചങ്ങരംകുളത്ത് താമസിച്ചിരുന്ന സമയത്ത് സാമ്പത്തിക ഇടപാടുകളുടെ പേരില്‍ തന്നെയും മക്കളെയും ഇയാളുടെ നേതൃത്വത്തില്‍ ഒരു സംഘം അക്രമിച്ചിരുന്നു.സംഭവത്തില്‍ തിരൂര്‍ സ്വദേശി നൗഷാദ് എന്ന വ്യക്തിക്കെതിരെ ചങ്ങരംകുളം പോലീസിന് പരാതി നല്‍കുകയും ഇയാള്‍ക്കെതിരെ ചങ്ങരംകുളം പോലീസ് എടുത്തിട്ടുള്ളതുമാണ്.രാഷ്ട്രീയ ഇടപെടലുകളെ തുടര്‍ന്ന് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടില്ല.പിന്നീട് പലപ്പോഴും ഇയാള്‍ നിരന്തരം തനിക്കെതിരെ അടിസ്ഥാന രഹിതവും വസ്തുതക്ക് നിരക്കാത്തതുമായ ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്നും യുവതി പത്രസമ്മേളനത്തില്‍ ആരോപിച്ചു.വൈരാഗ്യം തീര്‍ക്കാനാണ് തിരൂര്‍ സ്വദേശിയായ ഇയാള്‍ തനിക്കെതിരെ നിരന്തരം അനാവശ്യ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്.നേരത്തെ കോട്ടക്കല്‍ താമസിച്ചിരുന്ന സമയത്ത് വീട് എടുത്ത് നല്‍കാമെന്ന് പറഞ്ഞ് തിരൂര്‍ സ്വദേശിയായ ഹുസൈന്‍ എന്ന വ്യക്തി 30 ലക്ഷം രൂപ വാങ്ങുകയും പിന്നീട് വീടും പണവും നല്‍കാതെ വന്നതോടെ ഇയാള്‍ക്കെതിരെയും കോടതിയില്‍ പരാതി നല്‍കിയിട്ടുണ്ട്.

ഇവര്‍ രണ്ട് പേരും ചേര്‍ന്നാണ് തനിക്കെതിരെ അടിസ്ഥാന രഹിതമായ ഇരോപണങ്ങള്‍ ഉന്നയിക്കുന്നത്. തിരൂര്‍ ഡിവൈഎസ്പി അടക്കമുള്ള ഉന്നത പോലീസ് ഉദ്ധ്യോഗസ്ഥരുടെ പേര് കൂടി പരാമര്‍ശിച്ചാണ് ഇയാള്‍ ഒരു ഓണ്‍ലൈന്‍ ചാനല്‍ വഴി ആരോപണങ്ങള്‍ നടത്തിയിരിക്കുന്നതെന്നും സംഭവത്തില്‍ നിയമനടപടികളുമായി മുന്നോട്ട് പോവുമെന്നും അഭിഭാഷക കൂടിയായ നുസ്റത്ത് പറഞ്ഞു.സംഭവത്തില്‍ മുഖ്യമന്ത്രി,ഡിജിപി അടക്കമുള്ളവര്‍ക്ക് പരാതി നല്‍കിയതായും യുവതി പറഞ്ഞു.